ലോകത്ത് 5.30 കോടി കോവിഡ് ബാധിതര്‍; ആശങ്കയില്‍ ലോകരാജ്യങ്ങള്‍

ഇതുവരെ 5,30,71,515 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.
ലോകത്ത് 5.30 കോടി കോവിഡ് ബാധിതര്‍; ആശങ്കയില്‍ ലോകരാജ്യങ്ങള്‍

ന്യൂയോര്‍ക്ക്: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം അഞ്ച് കോടി മുപ്പത് ലക്ഷം കടന്നു. ഇതുവരെ 5,30,71,515 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. മരണസംഖ്യ പതിമൂന്ന് ലക്ഷത്തോടടുക്കുന്നു. രോഗമുക്തി നേടിയവരുടെ എണ്ണം മൂന്ന് കോടി എഴുപത്തൊന്ന് ലക്ഷം പിന്നിട്ടു.

അമേരിക്കയില്‍ പ്രതിദിനം ഒരു ലക്ഷത്തിലധികം പേര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിക്കുന്നത്. ഇതുവരെ രാജ്യത്ത് 1,08,69,537 പേര്‍ക്കാണ് രോഗംബാധിച്ചത്. മരണസംഖ്യ രണ്ടര ലക്ഷത്തിനടുത്തെത്തി. അറുപത്തേഴ് ലക്ഷത്തിലധികം പേര്‍ രോഗമുക്തി നേടി.

അതേസമയം, ഇന്ത്യയില്‍ കോവിഡ് ബാധിതരുടെ എണ്ണം 87 ലക്ഷം കടന്നു. മരണം 1.28 ലക്ഷവും പിന്നിട്ടു.24 മണിക്കൂറിനിടെ 47,905 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. നിലവില്‍ 4.98 ലക്ഷം പേരാണ് രാജ്യത്ത് ചികിത്സയിലുള്ളത്. ഇത് ആകെ രോഗികളുടെ 5.63ശതമാനമാണ്. രോഗമുക്തി നിരക്ക് 92.89 ശതമാനമാണ്. ആകെ 80,66,501 പേര്‍ രോഗമുക്തരായി. മരണനിരക്ക് 1.48 ശതമാനമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

ബ്രസീലിലും സ്ഥിതി ഗുരുതരമായി തുടരുകയാണ്. രാജ്യത്ത് ഇതുവരെ അമ്പത്തേഴ് ലക്ഷത്തിലധികം പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. മരണസംഖ്യ 1,64,332 ആയി ഉയര്‍ന്നു.രോഗമുക്തി നേടിയവരുടെ എണ്ണം അമ്പത്തിരണ്ട് ലക്ഷം പിന്നിട്ടു.

Related Stories

Anweshanam
www.anweshanam.com