51കാരിയുടെ മരണം: കൊലപാതകം തന്നെ; കുറ്റം സമ്മതിച്ച് ഭര്‍ത്താവ്‌

ഭര്‍ത്താവ് ബാലരാമപുരം സ്വദേശി അരുണ്‍ (26) കുറ്റം സമ്മതിച്ചതായും പൊലീസ് പറഞ്ഞു.
51കാരിയുടെ മരണം: കൊലപാതകം തന്നെ; കുറ്റം സമ്മതിച്ച് ഭര്‍ത്താവ്‌

തിരുവനന്തപുരം: കാരണക്കോണത്തു 51 കാരിയായ ശാഖാകുമാരി ഷോക്കേറ്റ് മരിച്ചത് കൊലപാതകമെന്ന് പൊലീസ്. ഭര്‍ത്താവ് ബാലരാമപുരം സ്വദേശി അരുണ്‍ (26) കുറ്റം സമ്മതിച്ചതായും പൊലീസ് പറഞ്ഞു.

കാരക്കോണം ത്രേസ്യാപുരത്ത് താമസിക്കുന്ന ശാഖയെയാണ് ശനിയാഴ്ച രാവിലെ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. വീട്ടിനുള്ളില്‍ ഷോക്കേറ്റനിലയിലായിരുന്നു ശാഖ. കാരക്കോണം മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ശാഖയും അരുണും രണ്ട് മാസം മുമ്ബാണ് വിവാഹിതരായത്. മതാചാരപ്രകാരം ആയിരുന്നു വിവാഹം. വീട്ടിലെ വൈദ്യുതാലങ്കാരത്തില്‍നിന്ന് ശിഖയ്ക്ക് ഷോക്കേറ്റെന്നാണ് അരുണ്‍ മൊഴി നേരത്തെ നല്‍കിയത്.

കിടപ്പുരോഗി അമ്മയും ശാഖയും അരുണും മാത്രമാണ് വീട്ടിലുള്ളത്. രണ്ടു മാസക്കാലയളവില്‍ ഇവര്‍ തമ്മിലുള്ള വഴക്കുകള്‍ പതിവായിരുന്നുവെന്ന് വീട്ടിലെ ഹോം നേഴ്‌സ് പറയുന്നു. വിവാഹ ഫോട്ടോ പുറത്തുപോയതും, വിവാഹം രജിസ്റ്റര്‍ ചെയ്യാത്തതും ആയിരുന്നു തര്‍ക്കത്തിന് കാരണം. മൃതദേഹത്തിലും ഹാളിലും ചോരപ്പാടുകള്‍ കണ്ടെത്തിയതും, ശാഖയുടെ മൂക്ക് ചതഞ്ഞ നിലയില്‍ കണ്ടെത്തിയതും സംഭവത്തില്‍ ദുരൂഹത വര്‍ധിപ്പിച്ചിരുന്നു.

Related Stories

Anweshanam അന്വേഷണം
www.anweshanam.com