യുപിയില്‍ തുടരുകയാണ്; അഞ്ചുവയസ്സുക്കാരിക്ക് ലൈംഗിക പീഢനം

യുപി ഹര്‍ദോയ് ജില്ലയിലെ സാന്തിലയിലാണ് സംഭവം.
യുപിയില്‍ തുടരുകയാണ്; അഞ്ചുവയസ്സുക്കാരിക്ക് ലൈംഗിക പീഢനം

ന്യൂഡെല്‍ഹി: ബിജെപിയുടെ യുപിയില്‍ ബലാത്സംഗ കേസ് വീണ്ടും. അഞ്ചു വയസുകാരി ബലാത്സംഗത്തിന് ഇരയായെന്നതാണ് ഏറ്റവും പുതിയ കേസ് - എഎന്‍ഐ റിപ്പോര്‍ട്ട്. യുപി ഹര്‍ദോയ് ജില്ലയിലെ സാന്തിലയിലാണ് സംഭവം. ഇന്ന് (ഒക്ടോബര്‍ ഒമ്പത്) രാവിലെയാണ് കേസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതെന്ന് യുപി പൊലിസ് പറയുന്നു.

പെണ്‍കുഞ്ഞിന്റെ ട്യൂഷന്‍ ടീച്ചറുടെ സഹോദരനാണ് കുഞ്ഞിനെ ബലാത്സംഗത്തിന് ഇരയാക്കിയത്. ട്യൂഷന്‍ ടീച്ചറുടെ വീട്ടില്‍ പഠിക്കാനായിയെത്തിയപ്പോഴായിരുന്നു ബലാത്സംഗം. കുഞ്ഞിനെ മെഡിക്കല്‍ പരിശോധനക്ക് വിധേയമാക്കിയതായി പൊലിസ് അറിയിച്ചു. പ്രതിയെ പൊലിസ് കസ്റ്റഡിയിലെടുത്ത് എഫ്‌ഐആര്‍ റജിസ്ട്രര്‍ ചെയ്തതായി ഹര്‍ദോയ് ജില്ല പൊലിസ് സൂപ്രണ്ടന്റ് അനുരാഗ് വട്‌സ് പറഞ്ഞു.

Related Stories

Anweshanam
www.anweshanam.com