അഞ്ച് പാക് നുഴഞ്ഞുകയറ്റക്കാർ വെടിവെയ്പിൽ കൊല്ലപ്പെട്ടു
Top News

അഞ്ച് പാക് നുഴഞ്ഞുകയറ്റക്കാർ വെടിവെയ്പിൽ കൊല്ലപ്പെട്ടു

സ്വരക്ഷ കണക്കിലെടുത്താണ് വെടിവച്ചതെന്ന് സേന പറയുന്നു.

News Desk

News Desk

ന്യൂ ഡല്‍ഹി: ഇന്ത്യൻ അതിർത്തിസേന അഞ്ച് പാക് നുഴഞ്ഞുകയറ്റക്കാരെ ഇന്ന് രാവിലെ വെടിവച്ചു കൊന്നു. പഞ്ചാബ് ടാൻ തരൻ രാജ്യാന്തര അതിർത്തിയിലൂടെ നുഴഞ്ഞുകയറുവാൻ ശ്രമിക്കുന്നതിനിടെയാണ് പാക്ക് പൗരന്മാർ വധിക്കപ്പെട്ടത്.

രാജ്യാന്തര അതിർത്തിയിലൂടെ നുഴഞ്ഞുകയറുന്നവരെ പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നതിനിടെ അവർ അതിർത്തി സേനാംഗങ്ങൾക്കെതിരെ വെടിയുതിർത്തു. തുടർന്നുള്ള ഏറ്റമുട്ടലിലാണ് ഇന്ത്യൻ സേനയുടെ വെടിയേറ്റ് അഞ്ചു നുഴഞ്ഞകയറ്റക്കാർ മരിച്ചത്.

സ്വരക്ഷ കണക്കിലെടുത്താണ് വെടിവച്ചതെന്ന് സേന പറയുന്നു. രാജ്യാന്തര അതിർത്തിക്കടുത്തുള്ള വയലിൽ നിന്ന് മൃതദേഹങ്ങൾ കണ്ടെടുത്തു. മേഖലയിൽ നിരീക്ഷണം ശക്തിപ്പെടുത്തിയിട്ടുണ്ടെന്ന് സേന അറിയിച്ചു.

Anweshanam
www.anweshanam.com