ഇന്ത്യ - ഫിലിപ്പൈൻസ് ഉഭയകക്ഷി യോഗം

നാലാം സംയുക്ത ഉഭയ കകക്ഷി സഹകരണ യോഗത്തിൽ പൗരന്മാർക്ക് വിസ അനുവദിക്കുന്നതിൽ ഉദാര നടപടിക്രമങ്ങളെന്നതിൽ പ്രത്യേകം ഊന്നൽ
ഇന്ത്യ - ഫിലിപ്പൈൻസ് ഉഭയകക്ഷി യോഗം

ഇന്ത്യയും ഫിലിപ്പൈൻസും ഉഭയകക്ഷി ചർച്ചകളിലേർപ്പെട്ടതായി ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. അനോന്യം താല്പര്യമുള്ള വിഷയങ്ങളിലൂന്നിയായിരുന്നു ചർച്ച - എഎൻഐ റിപ്പോർട്ട്.

നാലാം സംയുക്ത ഉഭയ കകക്ഷി സഹകരണ യോഗത്തിൽ പൗരന്മാർക്ക് വിസ അനുവദിക്കുന്നതിൽ ഉദാര നടപടിക്രമങ്ങളെന്നതിൽ പ്രത്യേകം ഊന്നൽ നൽകപ്പെട്ടു.

വ്യാപാരം, പ്രതിരോധം, നിക്ഷേപം, വിദ്യഭ്യാസം, വിവരസാങ്കേതിക വിദ്യ, ബഹിരാകാശം എന്നീ മേഖലകളിൽ ഇരു രാഷ്ട്രങ്ങൾ തമ്മിൽ സഹകരണം ഊട്ടിയുറപ്പിക്കുന്നതിൻ്റെ ദിശയിലുള്ള ചർച്ചകളും നടന്നു.

ഇന്തോ-പസഫിക്ക് ഓഷ്യൻസ് ഇനീഷ്യറ്റീവുകളും ആസിയാൻ കാഴ്ച്ചപ്പാടുകളും ചർച്ച ചെയ്യപ്പെട്ടതായി ഇന്ത്യൻ വിദേശകാര്യ മന്ത്രി വ്യക്തമാക്കി.

Related Stories

Anweshanam
www.anweshanam.com