തിരുവനന്തപുരത്ത് സ്ഥിതി ഗുരുതരം: ഇന്ന് 485 പേര്‍ക്ക് കോവിഡ്
Top News

തിരുവനന്തപുരത്ത് സ്ഥിതി ഗുരുതരം: ഇന്ന് 485 പേര്‍ക്ക് കോവിഡ്

787 പേർക്ക് ഇവിടെ രോഗം ഭേദമായി

News Desk

News Desk

തിരുവനന്തപുരം: സംസ്ഥാനത്ത് ശനിയാഴ്ച ഏറ്റവും കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ചത് തിരുവനന്തപുരത്ത്. ജില്ലയിൽ ഇന്ന് 485 പേർക്ക് രോഗം ബാധിച്ചു. അതിൽ 435 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം. 33 ആരോഗ്യപ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു. ഇന്ന് 787 പേർക്ക് ഇവിടെ രോഗം ഭേദമായി.

സംസ്ഥാന സര്‍ക്കാരിന്റെ കൊവിഡ് ഡാഷ്ബോര്‍ഡ് നല്‍കുന്ന വിവരപ്രകാരം ജില്ലയിലെ ആകെ രോഗികളുടെ എണ്ണം 3500 കടക്കുകയാണ് നിലവില്‍. ജില്ലയില്‍ ഇതുവരെ 6500ല്‍ അധികം പേര്‍ക്ക് രോഗം വന്നിട്ടുണ്ട്.

അതേസമയം, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളിലും രോഗികളുടെ എണ്ണം 100ന് മുകളിലാണ്. ആലപ്പുഴയിലും എറണാകുളത്തും യഥാക്രമം 169 പേര്‍ക്കും 101 പേര്‍ക്കും ഇന്നും രോഗം സ്ഥിരീകരിച്ചപ്പോള്‍ കോഴിക്കോട്, 173 പേര്‍ക്കും മലപ്പുറത്ത് 114 പേര്‍ക്കും ഇന്ന് കോവിഡ് രോഗബാധ ഉണ്ടായിട്ടുണ്ട്.

Anweshanam
www.anweshanam.com