സംസ്ഥാനത്ത് 4.75 ല​ക്ഷം ഡോ​സ് വാ​ക്സി​ന്‍ കൂ​ടി എ​ത്തി

തി​രു​വ​ന​ന്ത​പു​രം, കൊ​ച്ചി, കോ​ഴി​ക്കോ​ട് എ​ന്നീ മേ​ഖ​ല​ക​ളി​ലേ​ക്കു​ള്ള വാ​ക്സി​ന്‍ ബുധനാഴ്ച വി​ത​ര​ണം ചെ​യ്യും
സംസ്ഥാനത്ത് 4.75 ല​ക്ഷം ഡോ​സ് വാ​ക്സി​ന്‍ കൂ​ടി എ​ത്തി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​നത്ത് 4.75 ല​ക്ഷം ഡോ​സ് വാ​ക്സി​ന്‍ കൂ​ടി എ​ത്തി. തി​രു​വ​ന​ന്ത​പു​രം, കൊ​ച്ചി, കോ​ഴി​ക്കോ​ട് എ​ന്നീ മേ​ഖ​ല​ക​ളി​ലേ​ക്കു​ള്ള വാ​ക്സി​ന്‍ ബുധനാഴ്ച വി​ത​ര​ണം ചെ​യ്യും.

75,000 ഡോ​സ് കൊ​വാ​ക്സി​ന്‍ ഇന്ന് രാ​വി​ലെ​യും നാ​ല് ല​ക്ഷം ഡോ​സ് കൊ​വി​ഷീ​ല്‍​ഡ് രാ​ത്രി​യു​മാ​ണ് സം​സ്ഥാ​ന​ത്തെ​ത്തി​യ​ത്. സം​സ്ഥാ​ന​ത്തെ ആ​കെ വാ​ക്സി​ന്‍ സ്റ്റോ​ക്ക് രï​ണ്ടു ല​ക്ഷ​മാ​യി കു​റ​ഞ്ഞ​തി​നു പി​ന്നാ​ലെയാണ് കൂ​ടു​ത​ല്‍ വാ​ക്സി​ന്‍ എ​ത്തി​യ​ത്.

സംസ്ഥാനത്ത് ഇന്ന് 63,381 ഡോ​സ് വാ​ക്സി​നാ​ണ് സം​സ്ഥാ​ന​ത്ത് വി​ത​ര​ണം ചെ​യ്ത​ത്. ഇ​തോ​ടെ, ആ​കെ വി​ത​ര​ണം ചെ​യ്ത വാ​ക്സി​ന്‍ ഡോ​സു​ക​ളു​ടെ എ​ണ്ണം 75,76,588 ആ​യി. ആ​വ​ശ്യ​ത്തി​ന് വാ​ക്സി​ന്‍ സ്റ്റോ​ക്കി​ല്ലാ​ത്ത​തി​നാ​ല്‍ ക​ര്‍​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ളോ​ടെ​യാ​യി​രു​ന്നു ഇ​ന്ന് മി​ക്ക ജി​ല്ല​ക​ളി​ലും വാ​ക്സി​നേ​ഷ​ന്‍ ന​ട​ന്ന​ത്.

No stories found.
Anweshanam അന്വേഷണം
www.anweshanam.com