ലോകത്ത് 4,10,22,382 കോവിഡ് ബാധിതര്‍

ഇതുവരെ 11,28,896 പേരാണ് മരണമടഞ്ഞത്. 3,06,16,934 പേര്‍ രോഗമുക്തി നേടി.
ലോകത്ത് 4,10,22,382 കോവിഡ് ബാധിതര്‍
Tomohiro Ohsumi

ന്യൂയോര്‍ക്ക്: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 4,10,22,382 ആയി ഉയര്‍ന്നു. ഇതുവരെ 11,28,896 പേരാണ് മരണമടഞ്ഞത്. 3,06,16,934 പേര്‍ രോഗമുക്തി നേടി. ഏറ്റവും കൂടുതല്‍ രോഗികളുള്ള അമേരിക്കയില്‍ 85 ലക്ഷത്തിലധികം പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. 2,26,137 പേര്‍ മരിച്ചു.

അതേസമയം, രാജ്യത്തെ കോവിഡ് കേസുകള്‍ 76 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 54,044 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 76,51,107 ആയി. 717 മരണം കൂടി സ്ഥിരീകരിച്ചിട്ടുണ്ട്, ഇതോടെ ഔദ്യോഗിക കണക്കുകളനുസരിച്ച് രാജ്യത്തെ ആകെ കോവിഡ് മരണം 1,15,914 ആയി. ഇന്നലെ 61,775 പേര്‍ കൂടി രോഗമുക്തി നേടി. ഇതോടെ രാജ്യത്തെ ആകെ രോഗമുക്തരുടെ എണ്ണം 67,95,103 ആയി. 88.63 ശതമാനമാണ് രോഗമുക്തി നിരക്ക്. നിലവില്‍ ചികിത്സയുള്ളത് 7,40,090 പേര്‍ മാത്രമാണ്. കോവിഡ് രോഗം വന്ന് മാറിയവര്‍ക്ക് ആന്റി ബോഡികള്‍ അഞ്ച് മാസത്തില്‍ താഴെ മാത്രമാണ് നിലനില്‍ക്കുന്നതെന്നും ഇതിനാല്‍ വീണ്ടും രോഗം വരാതെയിരിക്കാന്‍ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും ഐസിഎംആര്‍ അറിയിച്ചു.

ബ്രസീല്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം അമ്പത്തിരണ്ട് ലക്ഷം പിന്നിട്ടു. ഒന്നര ലക്ഷത്തിലധികം പേര്‍ മരണമടഞ്ഞു.രോഗമുക്തി നേടിയവരുടെ എണ്ണം 47 ലക്ഷം കടന്നു.

Related Stories

Anweshanam
www.anweshanam.com