കാസര്‍കോട്ട് ഒരു കുടുംബത്തിലെ 4 പേരെ വെട്ടിക്കൊന്നു; ബന്ധു പിടിയിൽ
Top News

കാസര്‍കോട്ട് ഒരു കുടുംബത്തിലെ 4 പേരെ വെട്ടിക്കൊന്നു; ബന്ധു പിടിയിൽ

മൂന്നു പുരുഷന്മാരും ഒരു സ്ത്രീയുമാണ് കൊല്ലപ്പെട്ടത്

News Desk

News Desk

കാസർകോട്: മഞ്ചേശ്വരം ബായാറിൽ ഒരു കുടുംബത്തിലെ നാലു പേരെ വെട്ടിക്കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. മൂന്നു പുരുഷന്മാരും ഒരു സ്ത്രീയുമാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഉദയ എന്ന ബന്ധുവിനെ പൊലീസ് ക്സറ്റഡിയിൽ എടുത്തു. ഇയാള്‍ക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്നും പോലീസ് അറിയിച്ചു.

ഉദയയുടെ ഇളയമ്മ ദേവകി (55), അമ്മാവന്‍മാരായ സദാശിവ (54), വിട്ള (52), ബാബു (50) എന്നിവരാണ് മരിച്ചത്. ഉദയയ്ക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്ന് പൊലീസ് അറിയിച്ചു.

തിങ്കളാഴ്ച വൈകിട്ടോടെയാണ് സംഭവം. ഉദയയുടെ അമ്മ ലക്ഷ്മി ആക്രമണത്തില്‍നിന്ന് ഓടിരക്ഷപ്പെടുകയായിരുന്നു.

Anweshanam
www.anweshanam.com