രാജ്യത്തെ നാല് പൊതുമേഖലാ ബാങ്കുകള്‍കൂടി സ്വകാര്യവല്‍ക്കരിക്കുന്നു; ന​ട​പ​ടി​ ഏ​പ്രി​ല്‍ മു​ത​ല്‍

ബാ​ങ്ക് ഓ​ഫ് മ​ഹാ​രാ​ഷ്ട്ര, ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ, ഇ​ന്ത്യ​ന്‍ ഓ​വ​ര്‍​സീ​സ് ബാ​ങ്ക്, സെ​ന്‍​ട്ര​ല്‍ ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ എ​ന്നി​വ സ്വ​കാ​ര്യ​വ​ല്‍​ക്ക​ര​ണ​ത്തി​ല്‍ ഉ​ള്‍​പ്പെ​ടു​മെ​ന്നാ​ണ് വി​വ​രം
രാജ്യത്തെ നാല് പൊതുമേഖലാ ബാങ്കുകള്‍കൂടി സ്വകാര്യവല്‍ക്കരിക്കുന്നു; ന​ട​പ​ടി​ ഏ​പ്രി​ല്‍ മു​ത​ല്‍

ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത്തെ നാ​ലു പൊ​തു​മേ​ഖ​ല ബാ​ങ്കു​ക​ള്‍ കൂ​ടി കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ സ്വ​കാ​ര്യ​വ​ല്‍​ക്ക​രി​ക്കാ​നൊ​രു​ങ്ങു​ന്ന​താ​യി റി​പ്പോ​ര്‍​ട്ട്. ബാ​ങ്ക് ഓ​ഫ് മ​ഹാ​രാ​ഷ്ട്ര, ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ, ഇ​ന്ത്യ​ന്‍ ഓ​വ​ര്‍​സീ​സ് ബാ​ങ്ക്, സെ​ന്‍​ട്ര​ല്‍ ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ എ​ന്നി​വ സ്വ​കാ​ര്യ​വ​ല്‍​ക്ക​ര​ണ​ത്തി​ല്‍ ഉ​ള്‍​പ്പെ​ടു​മെ​ന്നാ​ണ് വി​വ​രം.

ഇ​തി​ന്‍റെ ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ ഏ​പ്രി​ല്‍ മു​ത​ല്‍ ത​ന്നെ ആ​രം​ഭി​ക്കു​മെ​ന്നും വാ​ര്‍​ത്താ ഏ​ജ​ന്‍​സി​യാ​യ റോ​യി​ട്ടേ​ഴ്സ് റി​പ്പോ​ര്‍​ട്ടു ചെ​യ്തു. പ​രീ​ക്ഷ​ണ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഇ​ട​ത്ത​രം ബ​ങ്കു​ക​ളെ ആ​ദ്യം സ്വ​കാ​ര്യ​വ​ത്‌​ക​രി​ക്കു​ന്ന​ത്. വ​രു​വ​ര്‍​ഷ​ങ്ങ​ളി​ല്‍ വ​ലി​യ ബാ​ങ്കു​ക​ളി​ല്‍ സ്വ​കാ​ര്യ​വ​ത്‌​ക​ര​ണം ന​ട​പ്പാ​ക്കാ​നും കേ​ന്ദ്ര​ത്തി​ന് പ​ദ്ധ​തി​യു​ണ്ട്.

ബാങ്കുകള്‍ സ്വകാര്യവല്‍ക്കരിക്കുന്നത് ആയിരക്കണക്കിന് ജീവനക്കാരുടെ ജോലിയെ ബാധിക്കുമെന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ട്. കൂടാതെ രാഷ്ട്രീയപ്പാര്‍ട്ടികളും ബാങ്കിങ് സ്വകാര്യവല്‍ക്കരണത്തിനെതിരേ പ്രതിഷേധവുമായി രംഗത്തുവരും. ബാങ്ക് ഓഫ് ഇന്ത്യയില്‍ 50,000 ത്തോളം ജീവനക്കാരും സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയില്‍ 33,000 ജീവനക്കാരും ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കില്‍ 26,000 പേരും ബാങ്ക് ഓഫ് മഹാരാഷ്ട്രയില്‍ 13,000 ജീവനക്കാരുമാണുള്ളതെന്ന് ബാങ്കുകളുടെ യൂനിയനുകളില്‍നിന്നുള്ള കണക്കുകള്‍ വ്യക്തമാക്കുന്നു.

2021-22 സാമ്ബത്തികവര്‍ഷത്തില്‍ ഏപ്രില്‍ മാസംതന്നെ രണ്ട് ബാങ്കുകള്‍ വില്‍ക്കാനുള്ള നടപടികള്‍ ആരംഭിക്കുമെന്നാണ് റിപോര്‍ട്ടുകള്‍. ആദ്യഘട്ടം ചെറുകിട, ഇടത്തരം ബാങ്കുകളുടെ സ്വകാര്യവല്‍ക്കരണവും പിന്നീട് വലിയ ബാങ്കുകളുടെ സ്വകാര്യവല്‍ക്കരണത്തിലേയ്ക്കും നീങ്ങാനാണ് കേന്ദ്രസര്‍ക്കാരിന്റെ തീരുമാനമെന്ന് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു. ജീവനക്കാരുടെ എണ്ണം കുറവായതിനാല്‍ വില്‍ക്കപ്പെടുന്ന ആദ്യബാങ്കുകളുടെ പട്ടികയില്‍ ബാങ്ക് ഓഫ് മഹാരാഷ്ട്രയായിരിക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com