സംസ്ഥാനത്ത് അരമണിക്കൂറിനിടെ മൂന്ന് കോവിഡ് മരണങ്ങള്‍
Top News

സംസ്ഥാനത്ത് അരമണിക്കൂറിനിടെ മൂന്ന് കോവിഡ് മരണങ്ങള്‍

ഇടുക്കി സ്വദേശിയായ ദാമോദരന്‍, പത്തനംതിട്ട സ്വദേശി കരുണാകരന്‍, ആലപ്പുഴ സ്വദേശി ജെയ്‌മോന്‍ എന്നിവരാണ് മരിച്ചത്.

News Desk

News Desk

കൊച്ചി: സംസ്ഥാനത്ത് അരമണിക്കൂറിനിടെ മൂന്ന് കോവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇടുക്കി സ്വദേശിയായ ദാമോദരന്‍, പത്തനംതിട്ട സ്വദേശി കരുണാകരന്‍, ആലപ്പുഴ സ്വദേശി ജെയ്‌മോന്‍ എന്നിവരാണ് മരിച്ചത്.

ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഇടുക്കി കാമാക്ഷി സ്വദേശി ദാമോദരന്‍. 80 വയസായിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ നടത്തിയ പരിശോധനയിലാണ് ഇദ്ദേഹത്തിന് കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്. തുടര്‍ന്ന് ഇടുക്കിയിയിലേക്ക് മാറ്റുകയായിരുന്നു.

ആലപ്പുഴ ചെങ്ങനൂര്‍ സ്വദേശിയായ കല്ലിശേരി അറേപ്പുറത്ത് ജെയ്‌മോന്‍ കോവിഡ് ബാധിച്ച് ഒരാഴ്ച്ചയായി ചികിത്സയിലായിരുന്നു.64 വയസായിരുന്നു.

Anweshanam
www.anweshanam.com