ലോകത്ത് 2.94 കോടി കോവിഡ് ബാധിതര്‍; മരണസംഖ്യ 9,32,000 കടന്നു
Top News

ലോകത്ത് 2.94 കോടി കോവിഡ് ബാധിതര്‍; മരണസംഖ്യ 9,32,000 കടന്നു

ആകെ രോഗബാധിതരുടെ 29,433,585 ആയി ഉയര്‍ന്നു. 932,395 പേരാണ് രോഗം ബാധിച്ച് മരിച്ചത്.

News Desk

News Desk

ന്യൂയോര്‍ക്ക്: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുകയാണ്. ആകെ രോഗബാധിതരുടെ 29,433,585 ആയി ഉയര്‍ന്നു. 932,395 പേരാണ് രോഗം ബാധിച്ച് മരിച്ചത്. 21,265,189 പേര്‍ രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ രണ്ട് ലക്ഷത്തിലധികം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

അമേരിക്കയില്‍ സ്ഥിതി അതീവഗുരുതരമായി തുടരുകയാണ്. ഇതുവരെ 6,748,858 പേര്‍ക്കാണ് അമേരിക്കയില്‍ കോവിഡ് സ്ഥിരീകരിച്ചത്. 198,974 പേര്‍ മരണമടഞ്ഞു. സുഖംപ്രാപിച്ചവരുടെ എണ്ണം 4,024,385 ആയി ഉയര്‍ന്നു.

ഇന്ത്യയില്‍ കോവിഡ് ബാധിതരുടെ എണ്ണം നാല്‍പത്തിയെട്ട് ലക്ഷം കടന്നു. ഇന്നലെ മാത്രം 92,071 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 79,722കോവിഡ് മരണങ്ങളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുളളത്. മുപ്പത്തിയേഴ് ലക്ഷത്തിലധികം പേരാണ് രാജ്യത്ത് ഇതുവരെ സുഖം പ്രാപിച്ചത്. രോഗമുക്തി നിരക്ക് 78 ശതമാനത്തിലെത്തിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

രോഗികളുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനത്തുള്ളത് ബ്രസീലാണ്. രാജ്യത്ത് ഇതുവരെ 4,349,544 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. മരണസംഖ്യ 132,117 ആയി ഉയര്‍ന്നു. 3,613,184 പേര്‍ രോഗമുക്തി നേടി.

Anweshanam
www.anweshanam.com