
ന്യൂ ഡല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 26,624 പുതിയ കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 1,00, 31,223 ആയി ഉയര്‍ന്നു.
ഇന്നലെ 341 മരണം കൂടി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ സര്‍ക്കാര്‍ കണക്കനുസരിച്ച് രാജ്യത്തെ ആകെ കോവിഡ് മരണം 1,45,477 ആയി. നിലവില്‍ 3,05,344 പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്. 29,690 പേര് കൂടി രോഗമുക്തി നേടിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. രാജ്യത്ത് രോഗമുക്തി നേടിയവരുടെ എണ്ണം 95,80,402 ആയി.