ലോകത്ത് 2.43 കോടി കോവിഡ് രോഗബാധിതര്‍; സ്ഥിതി ഗുരുതരം
Top News

ലോകത്ത് 2.43 കോടി കോവിഡ് രോഗബാധിതര്‍; സ്ഥിതി ഗുരുതരം

ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുകയാണ്. 24,315,456 പേര്‍ക്കാണ് ലോകത്ത് ആകെ കോവിഡ് ബാധിച്ചത്.

News Desk

News Desk

ന്യൂയോര്‍ക്ക്: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുകയാണ്. 24,315,456 പേര്‍ക്കാണ് ലോകത്ത് ആകെ കോവിഡ് ബാധിച്ചത്. ഇതുവരെ 828,721 പേര്‍ രോഗം ബാധിച്ച് മരിച്ചു. 16,842,031 പേര്‍ രോഗമുക്തി നേടി. വൈറസ് ബാധിതരുടെ എണ്ണത്തിലും മരണ സംഖ്യയിലും അമേരിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളാണ് ആദ്യ സ്ഥാനങ്ങളില്‍. രോഗികളുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനത്താണ് ഇന്ത്യ.

അമേരിക്കയിലാണ് ഏറ്റവും കൂടുതല്‍ രോഗികള്‍. 5,998,702 പേര്‍ക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്. കോവിഡ് ബാധിച്ച് 183,607 പേര്‍ ഇതുവരെ അമേരിക്കയില്‍ മരിച്ചു. 3,296,295 പേര്‍ രോഗമുക്തി നേടി. ബ്രസീലില്‍ ഇതുവരെ 3,722,004 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. മരണസംഖ്യ 117,756 ആയി. 2,908,848 പേര്‍ രോഗമുക്തി നേടി.

ഇന്ത്യയില്‍ 3,307,749 പേര്‍ക്കാണ് കോവിഡ് രോഗ ബാധ സ്ഥിരീകരിച്ചത്. 60,629 പേര്‍ മരിച്ചു. 2,523,443 പേര്‍ രോഗമുക്തി നേടി. അതേസമയം, ജര്‍മ്മനി, ദക്ഷിണ കൊറിയ, മ്യാന്‍മര്‍, ഹോങ്കോംഗ്, ആസ്‌ട്രേലിയ, ഫിലിപ്പീന്‍സ്, ഇന്തൊനേഷ്യ തുടങ്ങി പലയിടങ്ങളിലും രണ്ടാം ഘട്ട വ്യാപനം അതിരൂക്ഷമാണ്.

Anweshanam
www.anweshanam.com