ബെംഗളൂരുവില്‍ ഓക്‌സിജന്‍ കിട്ടാതെ 24 പേര്‍ മരിച്ചു; അന്വേഷണം പ്രഖ്യാപിച്ച് സര്‍ക്കാര്‍, പ്രതിഷേധം

കര്‍ണാടകയിലെ ചാമരാജനഗറിലെ സര്‍ക്കാര്‍ ആശുപത്രിയിലാണ് ദാരുണസംഭവം.
ബെംഗളൂരുവില്‍ ഓക്‌സിജന്‍ കിട്ടാതെ 24 പേര്‍ മരിച്ചു; അന്വേഷണം പ്രഖ്യാപിച്ച് സര്‍ക്കാര്‍, പ്രതിഷേധം

ബെംഗളൂരു: ഇന്ത്യയില്‍ വീണ്ടും ഓക്‌സിജന്‍ ലഭിക്കാതെ മരണം. ബെംഗളൂരുവില്‍ ഓക്‌സിജന്‍ കിട്ടാതെ 24 പേര്‍ മരിച്ചതായി റിപ്പോര്‍ട്ടുകള്‍. കര്‍ണാടകയിലെ ചാമരാജനഗറിലെ സര്‍ക്കാര്‍ ആശുപത്രിയിലാണ് ദാരുണസംഭവം.

ഓക്‌സിജന്‍ ലഭിക്കാത്തതിനെ തുടര്‍ന്നാണ് രോഗികള്‍ മരിച്ചുവെന്ന് ബന്ധുകള്‍ ആരോപിക്കുന്നു. എന്നാല്‍ അധികൃതര്‍ ഇക്കാര്യം സ്ഥിരീകരിക്കാന്‍ ഇതുവരെ തയ്യാറായിട്ടില്ല. ഇതോടെ ആശുപത്രി ജീവനക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് മരണപ്പെട്ടവരുടെ ബന്ധുക്കള്‍ ആശുപത്രിക്കു മുന്നില്‍ സമരം ആരംഭിച്ചിട്ടുണ്ട്.

അതേസമയം ആശുപത്രിയില്‍ സംഭവിച്ചതിനെ കുറിച്ച് അന്വേഷിക്കണമെന്ന് കര്‍ണാടക മുഖ്യമന്ത്രി ചാമരാജനഗര്‍ ജില്ലാ കമ്മീഷണറോട് ആവശ്യപ്പെട്ടു. എന്നാല്‍ ഓക്‌സിജന്റെ അഭാവം മൂലമാണ് രോഗികള്‍ മരിച്ചതെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ലെന്ന് ചാമരാജനഗര്‍ ഡെപ്യൂട്ടി കമ്മീഷണര്‍ ഡോ. എം രവി പറഞ്ഞു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com