നേതൃമാറ്റം വേണം: സോണിയാ ഗാന്ധിയ്ക്ക് 23 മുതിര്‍ന്ന നേതാക്കളുടെ കത്ത്
Top News

നേതൃമാറ്റം വേണം: സോണിയാ ഗാന്ധിയ്ക്ക് 23 മുതിര്‍ന്ന നേതാക്കളുടെ കത്ത്

കപില്‍ സിബല്‍, ഗുലാംനബി ആസാദ്, ആനന്ദ് ശര്‍മ, ശശി തരൂര്‍ എംപി എന്നിവരടക്കമുള്ള 23 നേതാക്കളാണ് കത്തയച്ചത്.

News Desk

News Desk

ന്യൂഡെല്‍ഹി: നേതൃമാറ്റം ആവശ്യപ്പെട്ട് സോണിയാ ഗാന്ധിയ്ക്ക് 23 മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ കത്തയച്ചു. അടിമുടി മാറ്റം ആവശ്യമാണെന്നും ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പരാജയ കാരണം സത്യസന്ധമായി പാര്‍ട്ടി വിലയിരുത്തിട്ടില്ലെന്നും കത്തില്‍ പറയുന്നു. കപില്‍ സിബല്‍, ഗുലാംനബി ആസാദ്, ആനന്ദ് ശര്‍മ, ശശി തരൂര്‍ എംപി എന്നിവരടക്കമുള്ള 23 നേതാക്കളാണ് കത്തയച്ചത്.

നാളെ പ്രവര്‍ത്തക സമിതി യോഗം ചേരാനിരിക്കെയാണ് കത്ത് നല്‍കിയത്. പാര്‍ട്ടിയെ മുന്നോട്ട് നയിക്കാന്‍ നേതാക്കളെ തെരഞ്ഞെടുക്കുന്ന പുതിയ രീതി കൊണ്ടുവരണം. എഐസിസിയിലും പിസിസി ഓഫീസുകളിലും മുഴുവന്‍ സമയവും നേതാക്കള്‍, സ്വതന്ത്ര തെരഞ്ഞെടുപ്പ് രീതി ഉറപ്പുവരുത്തുന്ന ബോഡി, പാര്‍ട്ടി ഭരണഘടനയനുസരിച്ച് മാത്രം വര്‍ക്കിങ് കമ്മിറ്റി തെരഞ്ഞെടുപ്പ് തുടങ്ങിയ ആവശ്യങ്ങളും കത്തില്‍ ഉന്നയിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് വിട്ടുപോയവരുമായി വീണ്ടും ആശയവിനിമയം നടത്തി ബിജെപി വിരുദ്ധ സഖ്യ മുന്നണി ശക്തിപ്പെടുത്തണമെന്ന നിര്‍ദേശവും കത്തിലുണ്ട്.

Anweshanam
www.anweshanam.com