ലോകത്ത് 2.20 കോടി കോവിഡ് രോഗികള്‍; 7.76 ലക്ഷം മരണം, സ്ഥിതി ഗുരുതരം

രോഗവ്യാപനത്തിലും മരണത്തിലും ലോകത്ത് ഒന്നാമതായ അമേരിക്കയില്‍ 35,000ത്തിലധികമാണ് പ്രതിദിന രോഗബാധിതരുടെ എണ്ണം.
ലോകത്ത് 2.20 കോടി കോവിഡ് രോഗികള്‍; 7.76 ലക്ഷം മരണം, സ്ഥിതി ഗുരുതരം

ന്യൂയോര്‍ക്ക്: ലോകത്ത് കോവിഡ് ബാധിതരുടെ ആകെയെണ്ണം 22,035,742 ആയി. 776,852 പേര്‍ ഇതുവരെ രോഗം ബാധിച്ച് മരിച്ചു. 14,775,239 പേര്‍ രോഗമുക്തി നേടി. രോഗവ്യാപനത്തിലും മരണത്തിലും ലോകത്ത് ഒന്നാമതായ അമേരിക്കയില്‍ 35,000ത്തിലധികമാണ് പ്രതിദിന രോഗബാധിതരുടെ എണ്ണം. ബ്രസീലില്‍ പ്രതിദിന രോഗബാധിതരുടെ എണ്ണം 22000 ആണ്. ബ്രസീലിലും മെക്‌സിക്കോയിലും ദിനംപ്രതി 500 ന് മുകളിലാണ് മരണം റിപ്പോര്‍ട്ട് ചെയ്യുന്നത്.

റഷ്യയിലും ഇന്ത്യയിലും മരണനിരക്ക് താരതമ്യേന കുറവാണ്. അമേരിക്കയില്‍ ഇതുവരെ 5,611,631 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കോവിഡ് ബാധിച്ച് 173,710 പേര്‍ മരിച്ചു. 2,970,474 പേര്‍ രോഗമുക്തി നേടി. ബ്രസീലില്‍ ആകെ 3,363,235 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. മരണസംഖ്യ 108,654 ആയി. 2,478,494 പേര്‍ സുഖം പ്രാപിച്ചു.

2,701,604 പേര്‍ക്കാണ്ഇന്ത്യയില്‍ കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്. 51,925 പേര്‍ മരിച്ചു. 1,976,248 പേര്‍ രോഗമുക്തി നേടി. രാജ്യത്ത് ആകെ കോവിഡ് പരിശോധനകള്‍ മൂന്നു കോടി പിന്നിട്ടു. ആകെ പരിശോധനകളുടെ എണ്ണം ജൂലായ് 14ന് 1.2 കോടി ആയിരുന്നു. ആഗസ്റ്റ് 16ന് ഇത് 3 കോടിയായി. പോസിറ്റിവിറ്റി നിരക്ക് ഇതേകാലയളവില്‍ 7.5 ശതമാനത്തില്‍ നിന്ന് 8.81 ശതമാനമായി ഉയര്‍ന്നു.

Related Stories

Anweshanam അന്വേഷണം
www.anweshanam.com