ഓക്‌സിജന്‍ ചോര്‍ന്നു: മഹാരാഷ്ട്രയില്‍ 22 കോവിഡ് രോഗികള്‍ക്ക് ദാരുണാന്ത്യം

ഓക്സിജന്‍ ടാങ്ക് നിറയ്ക്കുന്നതിനിടെയാണ് അപകടമുണ്ടായത്.
ഓക്‌സിജന്‍ ചോര്‍ന്നു: മഹാരാഷ്ട്രയില്‍ 22 കോവിഡ് രോഗികള്‍ക്ക് ദാരുണാന്ത്യം

നാഷിക്: മഹാരാഷ്ട്രയിലെ ആശുപത്രിയില്‍ ഓക്സിജന്‍ ടാങ്ക് ചോര്‍ന്നതിനെ തുടര്‍ന്ന് 22 കോവിഡ് രോഗികള്‍ക്ക് ദാരുണാന്ത്യം. ഓക്സിജന്‍ ടാങ്ക് നിറയ്ക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ഡോ. സാകിര്‍ ഹുസൈന്‍ ആശുപത്രിയിലാണ് സംഭവം.

അതേസമയം, ഓക്സിജന്‍ ടാങ്കിന്റെ ലീക് അടയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. അപകടത്തില്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ വിശദമായ റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്ന് മന്ത്രി രാജേന്ദ്ര ഷിങ്നെ അറിയിച്ചു. നേരത്തെ സംസ്ഥാനത്തിന് കൂടുതല്‍ ഓക്സിജന്‍ എത്തിക്കണമെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com