ലോകത്ത് കോവിഡ് ബാധിതര്‍ 2.07 കോടി; മരണം 751,553
Top News

ലോകത്ത് കോവിഡ് ബാധിതര്‍ 2.07 കോടി; മരണം 751,553

ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുകയാണ്. ഇതുവരെ 751,553 പേര്‍ രോഗം ബാധിച്ച് മരിച്ചു.

News Desk

News Desk

ന്യൂയോര്‍ക്ക്: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുകയാണ്. ആകെ രോഗ ബാധിതരുടെ എണ്ണം 20,786,240 ആയി. ഇതുവരെ 751,553 പേര്‍ രോഗം ബാധിച്ച് മരിച്ചു. 13,682,464 പേര്‍ രോഗമുക്തി നേടി.

അമേരിക്കയിലാണ് ഏറ്റവും കൂടുതല്‍ രോഗികള്‍. 5,360,023 പേര്‍ക്കാണ് അമേരിക്കയില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ആകെ മരണം 169,124 ആയി. 2,805,104 പേര്‍ രോഗമുക്തി നേടി. ബ്രസീലില്‍ ഇതുവരെ 3,170,474 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. മരണസംഖ്യ 104,263 ആയി. 2,309,477 പേര്‍ രോഗമുക്തി നേടി. ഇന്ത്യയില്‍ ആകെ രോഗ ബാധിതരുടെ എണ്ണം 2,395,471 ആയി. 1,695,860 പേര്‍ രോഗമുക്തി നേടി.

Anweshanam
www.anweshanam.com