ലോകത്ത് രണ്ട് കോടി പത്ത് ലക്ഷം കോവിഡ് രോഗബാധിതര്‍; 38 ലക്ഷം പേര്‍ രോഗമുക്തി നേടി

ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 21,068,957 ആയി ഉയര്‍ന്നു. മരണസംഖ്യ 752,721 ആയി.
ലോകത്ത് രണ്ട് കോടി പത്ത് ലക്ഷം കോവിഡ് രോഗബാധിതര്‍; 38 ലക്ഷം പേര്‍ രോഗമുക്തി നേടി
Chiang Ying-ying

ന്യൂയോര്‍ക്ക്: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 21,068,957 ആയി ഉയര്‍ന്നു. മരണസംഖ്യ 752,721 ആയി. ഒരു കോടി 38 ലക്ഷം പേര്‍ രോഗമുക്തി നേടി.അമേരിക്കയില്‍ അരലക്ഷത്തോളം പേര്‍ക്കാണ് കഴിഞ്ഞ ദിവസം കോവിഡ് രോഗ ബാധ സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 5,414,600 ആയി.

അമേരിക്കയില്‍ ഇതുവരെ 170,373 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 2,836,523 പേര്‍ രോഗമുക്തി നേടി. കഴിഞ്ഞ 24 മണുക്കൂറിനിടെ ബ്രസീലില്‍ അരലക്ഷത്തില്‍ കൂടുതല്‍ പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 3,229,621 ആയി. മരണം 105,564 ആയി. 2,356,640 പേര്‍ രോഗമുക്തി നേടി.

ഇന്ത്യയിലും പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുകയാണ്. 24 മണിക്കൂറിനിടെ അറുപത്തിയാറായിരത്തിലധികം പേര്‍ക്കാണ് ഇന്ത്യയില്‍ രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 24 ലക്ഷത്തിനടുത്തെത്തി. ഇന്നലെ മാത്രം 56,383 പേര്‍ രോഗമുക്തി നേടി. ആകെമരണം 47,033.

Related Stories

Anweshanam
www.anweshanam.com