സംസ്ഥാനത്ത് രണ്ട് കോവിഡ് മരണം കൂടി
Top News

സംസ്ഥാനത്ത് രണ്ട് കോവിഡ് മരണം കൂടി

സംസ്ഥാനത്ത് രണ്ട് കോവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. മലപ്പുറം സ്വദേശി അബ്ദുള്‍ ഖാദറും കാസര്‍ഗോഡ് സ്വദേശി അബ്ദുള്‍ റഹ്മാനുമാണ് മരിച്ചത്.

By News Desk

Published on :

മലപ്പുറം: സംസ്ഥാനത്ത് രണ്ട് കോവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. മലപ്പുറം തിരൂരങ്ങാടി സ്വദേശി അബ്ദുള്‍ ഖാദറാണ് മരിച്ചത്. 71 വയസായിരുന്നു. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന അബ്ദുള്‍ ഖാദര്‍ ഇന്ന് പുലര്‍ച്ചെയാണ് മരിച്ചത്. പ്രമേഹ രോഗിയായിരുന്നു. ഈ മാസം 19നാണ് അബ്ദുള്‍ ഖാദറിന് കോവിഡ് സ്ഥിരീകരിച്ചത്. ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് ഇരുപത്തൊന്നിന് വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.

കാസര്‍കോട് ജില്ലയില്‍ കോവിഡ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. കുമ്പള ആര്യാക്കടവില്‍ അബ്ദുള്‍ റഹ്മാനാണ് മരിച്ചത്. 70 വയസായിരുന്നു. ഇതോടെ ജില്ലയില്‍ കോവിഡ് രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം അഞ്ചായി.

Anweshanam
www.anweshanam.com