സംസ്ഥാനത്ത് രണ്ട് കോവിഡ് മരണം കൂടി
Top News

സംസ്ഥാനത്ത് രണ്ട് കോവിഡ് മരണം കൂടി

മലപ്പുറം, കണ്ണൂര്‍ സ്വദേശികളാണ് ഇന്ന് കോവിഡ് ബാധിച്ച് മരിച്ചത്

News Desk

News Desk

മലപ്പുറം: സംസ്ഥാനത്ത് രണ്ട് കോവിഡ് മരണം കൂടി. മലപ്പുറം, കണ്ണൂര്‍ സ്വദേശികളാണ് ഇന്ന് കോവിഡ് ബാധിച്ച് മരിച്ചത്. മലപ്പുറം തിരൂർ സ്വദേശിയായ അബൂബക്കർ സിദ്ദീഖ് മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്നു.

കണ്ണൂരിൽ തളിപ്പറമ്പ് സ്വദേശി പിസി വേണുഗോപാലൻ മാസ്റ്ററാണ് കോവിഡ് സ്ഥിരീകരിച്ച ശേഷം മരിച്ചത്. കിഡ്നി രോഗിയായ ഇദ്ദേഹം കോഴിക്കോട് മിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.അക്കിപ്പറമ്പ് യുപി സ്കൂർ പ്രധാന അധ്യാപകനായി വിരമിച്ചയാളാണ്.മൃതദേഹം കോഴിക്കോട് തന്നെ സംസ്കരിക്കും. ഇദ്ദേഹത്തിന്‍റെ രണ്ട് ബന്ധുക്കൾക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചിരുന്നു.

അതിനിടെ പാലക്കാട് കഴിഞ്ഞ ദിവസങ്ങളിൽ മരിച്ച രണ്ട് പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. പട്ടാമ്പി പരതൂർ ഉറുമാൻ തൊടി വീട്ടിൽ നാരായണൻ കുട്ടി (46), ആനക്കര, കുമ്പിടി സ്വദേശി വേലായുധൻ (70) എന്നിവർക്കാണ് മരണശേഷം നടത്തിയ പരിശോധനയിൽ കൊവിഡ് സ്ഥിരീകരിച്ചത്.

Anweshanam
www.anweshanam.com