സംസ്ഥാനത്ത് ഇന്ന് 1758 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു; 1365 പേര്‍ക്ക് രോഗമുക്തി

സംസ്ഥാനത്ത് 6 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്.
സംസ്ഥാനത്ത് ഇന്ന് 1758 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു; 1365 പേര്‍ക്ക് രോഗമുക്തി

തിരുവനന്തപുരം: സംസ്ഥാനത്ത് 1758 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന പ്രതിദിനരോഗ വ്യാപനം. സമ്പര്‍ക്കംവഴി കോവിഡ് ബാധിച്ച 1641 പേരില്‍ 81 പേരുടെ രോഗഉറവിടം വ്യക്തമല്ല. 1365 പേര്‍ക്ക് രോഗമുക്തിയുണ്ട്. 1365 കോവിഡ് രോഗികള്‍ സുഖംപ്രാപിച്ചു; 16274 പേര്‍ ചികില്‍സയിലുമുണ്ട്.

തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 489 പേര്‍ക്കും, മലപ്പുറം-242, എറണാകുളം -192 , കോഴിക്കോട് -147 , ആലപ്പുഴ - 126 , കണ്ണൂര്‍ -123 , കോട്ടയം - 93 , കൊല്ലം -88 , പത്തനംതിട്ട - 65, പാലക്കാട് - 51 , തൃശൂര്‍ 48, വയനാട് - 47 , കാസര്‍ഗോഡ് -42 , ഇടുക്കി ജില്ലയില്‍ നിന്നുള്ള 5 പേര്‍ക്കുമാണ് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

6 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ആഗസ്റ്റ് 8ന് മരണമടഞ്ഞ പാലക്കാട് വിളയൂര്‍ സ്വദേശിനി പാത്തുമ്മ (76), ആഗസ്റ്റ് 11ന് മരണമടഞ്ഞ വയനാട് കാരക്കാമല സ്വദേശി മൊയ്തു (59), ആഗസ്റ്റ് 12ന് മരണമടഞ്ഞ കോഴിക്കോട് ചേളാവൂര്‍ സ്വദേശിനി കൗസു (65), ആഗസ്റ്റ് 15ന് മരണമടഞ്ഞ കോഴിക്കോട് ബേപ്പൂര്‍ സ്വദേശിനി രാജലക്ഷ്മി (61), ആഗസ്റ്റ് 16ന് മരണമടഞ്ഞ തിരുവനന്തപുരം കൊല്ലപ്പുറം സ്വദേശിനി വിജയ (32), ആഗസ്റ്റ് 2ന് മരണമടഞ്ഞ തിരുവനന്തപുരം സ്വദേശി സത്യന്‍ (54) എന്നിവരുടെ പരിശോധനാഫലം കോവിഡ്-19 മൂലമാണെന്ന് എന്‍ഐവി ആലപ്പുഴ സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 175 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

Related Stories

Anweshanam
www.anweshanam.com