നീറ്റ് പരീക്ഷയുടെ ഹാള്‍ ടിക്കറ്റ് ലഭിച്ചില്ല; തമിഴ്‌നാട്ടില്‍ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു

തമിഴ്‌നാട്ടിലെ പുതുക്കോട്ടൈ ജില്ലയിലാണ് സംഭവം.
നീറ്റ് പരീക്ഷയുടെ ഹാള്‍ ടിക്കറ്റ് ലഭിച്ചില്ല; തമിഴ്‌നാട്ടില്‍ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു

ചെന്നൈ: നീറ്റ് പരീക്ഷയ്ക്കുള്ള ഹാള്‍ടിക്കറ്റ് ലഭിക്കാത്തതില്‍ മനംനൊന്ത് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു. തമിഴ്‌നാട്ടിലെ പുതുക്കോട്ടൈ ജില്ലയിലെ ഹരീഷ്മ എന്ന വിദ്യാര്‍ത്ഥിയാണ് ആത്മഹത്യ ചെയ്തത്.

12ാം ക്ലാസ് പൂര്‍ത്തിയാക്കി, നീറ്റ് പരീക്ഷയ്ക്കായി കാത്തിരിക്കുകയായിരുന്നു ഹരീഷ്മ. സുഹൃത്തുക്കള്‍ക്കെല്ലാം ഹാള്‍ടിക്കറ്റ് ലഭിക്കുകയും തനിക്ക് ഹാള്‍ടിക്കറ്റ് ലഭിക്കാതിരിക്കുകയും ചെയ്ത സാഹര്യത്തിലായിരുന്നു ആത്മഹത്യ.

ഡോക്ടര്‍ ആകണമെന്നായിരുന്നു ഹരീഷ്മയുടെ ആഗ്രഹം. തനിക്ക് പരീക്ഷ എഴുതാന്‍ സാധിക്കില്ലെന്ന ഭയത്തെ തുടര്‍ന്നാണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തതെന്നാണ് റിപ്പോര്‍ട്ട്. ഞായറാഴ്ചയായിരുന്നു സംഭവം. എന്നാല്‍ ഹാള്‍ടിക്കറ്റ് തിങ്കളാഴ്ച വീട്ടിലെത്തി. പുതുക്കോട്ടയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ കഴിഞ്ഞ ഹരീഷ്മ ചൊവ്വാഴ്ചയോടെ മരിക്കുകയായിരുന്നു.

Related Stories

Anweshanam അന്വേഷണം
www.anweshanam.com