അഫ്‌ഗാനിൽ വെള്ളപൊക്കം; മരണം 160
Top News

അഫ്‌ഗാനിൽ വെള്ളപൊക്കം; മരണം 160

രാജ്യത്തിന്റെ വടക്കുഭാഗത്തുള്ള 13 പ്രവിശ്യകളെ വെള്ളപ്പൊക്കം ബാധിച്ചതായി ദുരന്തനിവാരണ മന്ത്രാലയം അറിയിച്ചു

News Desk

News Desk

അഫ്ഗാനിസ്ഥാനിൽ അപ്രതീക്ഷ മലവെള്ളപാച്ചലിലും വെള്ളപ്പൊക്കത്തത്തിലും കാണാതായവർക്കായി ചെളിയിലും അവശിഷ്ടങ്ങൾക്കിടയിലും രക്ഷാപ്രവർത്തകർ തെരച്ചിൽ തുടരുകയാണ്. ഇക്കഴിഞ്ഞ ദിവസങ്ങളിലുണ്ടായ വെള്ളപ്പൊക്കത്തിൽ 160 ഓളം പേർ കൊല്ലപ്പെട്ടു. രാജ്യത്തുടനീളം വീടുകൾ ഒഴുകിപോയി - റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.

രാജ്യത്തിന്റെ വടക്കുഭാഗത്തുള്ള 13 പ്രവിശ്യകളെ വെള്ളപ്പൊക്കം ബാധിച്ചതായി ദുരന്തനിവാരണ മന്ത്രാലയം അറിയിച്ചു. തലസ്ഥാനമായ കാബൂളിന് വടക്ക് പർവാനിൽ മാത്രം 116 പേർക്ക് ജീവൻ നഷ്ടപ്പെട്ടു. 120 ലധികം പേർക്ക് പരിക്ക്. 15 പേരെ ഇനിയും കാണാനില്ലെന്ന് ദേശീയ - പ്രാദേശിക ഉദ്യോഗസ്ഥർ പറഞ്ഞു.

രക്ഷാപ്രവർത്തകർ ഇപ്പോഴും പ്രദേശത്തുണ്ട്. കാണാതായ മൃതദേഹങ്ങൾക്കായി തെരച്ചിൽ തുടരുകയാണെന്ന് പർവാൻ ഗവർണറുടെ വക്താവ് വാഹിദ ഷാക്കർ പറഞ്ഞു.

ആഗസ്ത് 26 ന് പുലർച്ചെയാണ് പൊടുന്നനെയുള്ള വെള്ളപ്പൊക്കം പർവാനെ ബാധിച്ചത്. ഒട്ടനവധി വീടുകളും കെട്ടിടങ്ങളും ഒഴുകി പോയി. സാമ്പത്തികമായി ഏറെ പരാധീനതകളുള്ള കർഷകരും അനൗപചാരിക തൊഴിലാളികളുമാണ് ഏറ്റവും കൂടുതൽ ദുരിതമനുഭവിക്കുന്നവർ. അപ്രതീക്ഷ പ്രകൃതിക്ഷോഭത്തിൽ പരിക്കേറ്റവർക്ക് രക്തം ദാനം ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നുണ്ടെന്ന് പ്രാദേശിക പൊലിസ് വക്താവ് സലിം നൂരി പറഞ്ഞു.

ദുരിതാശ്വാസ പ്രവർത്തന ങ്ങൾക്കും സഹായം വിതരണം ചെയ്യുന്നതിനും അഫ്ഗാൻ സുരക്ഷാ സേന സഹായിക്കുന്നുണ്ടെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. കലാപകാരിയായ താലിബാനിൽ നിന്നുള്ള വർദ്ധിച്ചുവരുന്ന അക്രമങ്ങളെ പ്രതിരോധിക്കുവാനും സേന മുന്നിലുണ്ട്.

ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ നാറ്റോ സേനയും അഫ്ഗാൻ സൈന്യത്തെ പിന്തുണയ്ക്കുന്നുണ്ട്‌. ഭക്ഷണം, വെള്ളം, പുതപ്പ് എന്നിവ ഇതിനകം ദുരന്തബാധിത മേഖലയിലെ ജനങ്ങൾക്കെത്തിച്ചിട്ടുണ്ടെന്ന്

നാറ്റോ പറഞ്ഞു.

Anweshanam
www.anweshanam.com