
മലപ്പുറം: മലപ്പുറം ജില്ലയിലെ മാറഞ്ചേരി ഗവണ്മെന്റ് സ്കൂളില്‍ 150 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 34 അധ്യാപകരും 116 വിദ്യാര്‍ത്ഥികള്‍ക്കുമാണ് വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തത്. ഈ സ്കൂളിലെ പത്താംക്ലാസ് വിദ്യാര്‍ത്ഥികളാണ് 116 പേരും. മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചതായി ആരോഗ്യവകുപ്പ് പറഞ്ഞു. ഒരു വിദ്യാര്‍ത്ഥിക്ക് രോഗം സ്ഥിരീകരിച്ചതോടെയാണ് സ്കൂളിലെ മറ്റു വിദ്യാര്‍ത്ഥികളേയും അധ്യാപകരേയും പരിശോധനയ്ക്ക് വിധേയരാക്കിയത്.