തി​രു​വ​ന​ന്ത​പു​രം, എ​റ​ണാ​കു​ളം ജി​ല്ല​ക​ളി​ല്‍ നി​രോ​ധ​നാ​ജ്ഞ

കണ്ടെയ്മെന്റ് സോണുകളിൽ കടുത്ത നിയന്ത്രണം
തി​രു​വ​ന​ന്ത​പു​രം, എ​റ​ണാ​കു​ളം ജി​ല്ല​ക​ളി​ല്‍ നി​രോ​ധ​നാ​ജ്ഞ

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് വ്യാ​പ​നം ക​ണ​ക്കി​ലെ​ടു​ത്ത് തി​രു​വ​ന​ന്ത​പു​രം, എ​റ​ണാ​കു​ളം ജി​ല്ല​ക​ളി​ല്‍ ശ​നി​യാ​ഴ്ച മു​ത​ല്‍ നി​രോ​ധ​നാ​ജ്ഞ പ്ര​ഖ്യാ​പി​ച്ചു. കണ്ടെയ്മെന്റ് സോണുകളിൽ കടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. നാളെ മുതൽ ഒരു മാസത്തേക്കാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്.

പൊ​തു​ഗ​താ​ഗ​ത​ത്തി​ന് നി​യ​ന്ത്ര​ണ​മു​ണ്ടാ​യി​രി​ക്കി​ല്ല. ജില്ലയിലാകെ അ​ഞ്ച് പേ​രി​ല്‍ കൂ​ടു​ത​ല്‍ കൂ​ട്ടം കൂ​ടു​ന്ന​ത് നി​രോ​ധി​ച്ചി​ട്ടു​ണ്ട്. വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളും സ​ര്‍​ക്കാ​ര്‍ ഓ​ഫീ​സു​ക​ളും ബാ​ങ്കു​ക​ളും തു​റ​ന്നു പ്ര​വ​ര്‍​ത്തി​ക്കും. ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ലെ ച​ട​ങ്ങു​ക​ളില്‍ 20 പേര്‍ മാത്രമേ പങ്കെടുക്കാവൂ.

പൊ​തു​ച​ട​ങ്ങു​ക​ളി​ലെ പ​ങ്കാ​ളി​ത്തം 20 പേ​രാ​യി ചു​രു​ക്ക​ണം. ര​ണ്ടു ജി​ല്ല​ക​ളി​ലും പോ​ലീ​സ് നി​രീ​ക്ഷ​ണം ക​ര്‍​ശ​ന​മാ​ക്കും.

കടകൾക്ക് മുന്നിൽ അഞ്ച പേരിൽ കൂടുതൽ പാടില്ല. കണ്ടെയ്മെന്റ് സോണല്ലാത്ത സ്ഥലങ്ങളിൽ കല്യാണത്തിന് 50 പേർ ആകാം. ബസ് സ്റ്റാൻഡ് മാർക്കറ്റ് ഉൾപ്പടെയുള്ള പൊതു സ്ഥലങ്ങളിൽ അ‌ഞ്ച് പേരിൽ കൂടുതൽ കൂട്ടം കൂടി നിൽക്കാൻ പാടില്ല. മാർക്കറ്റുകളിലും മറ്റും സാമൂഹിക അകലം പാലിച്ചുള്ള പ്രവർത്തനങ്ങൾക്ക് മാത്രം അനുമതി. ജനങ്ങൾ കൂട്ടം കൂടുന്ന മാർക്കറ്റ് ഉൾപ്പടെയുള്ള സ്ഥലങ്ങളിൽ കൃത്യമാ ഇടവേളകളിൽ ശുചീകരിക്കാനും തദ്ദേശസ്ഥാപനങ്ങൾക്ക് നിർദേശം

ജി​ല്ല​യി​ലു​ട​നീ​ളം രോ​ഗ​വ്യാ​പ​നം ക​ണ​ക്കി​ലെ​ടു​ത്താ​ണ് നി​രോ​ധ​നാ​ജ്ഞ പ്ര​ഖ്യാ​പി​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​ത്.

Related Stories

Anweshanam
www.anweshanam.com