കോവിഡ് തീവ്രവ്യാപനം: കോഴിക്കോട്ടും വ​യ​നാ​ട്ടി​ലും നി​രോ​ധ​നാ​ജ്ഞ

കോഴിക്കോട് ജില്ലയിലെ കണ്ടെയ്ന്‍‍മെന്‍റ് സോണുകളിൽ കളക്ടര്‍ 144 പ്രഖ്യാപിച്ചു
കോവിഡ് തീവ്രവ്യാപനം: കോഴിക്കോട്ടും വ​യ​നാ​ട്ടി​ലും നി​രോ​ധ​നാ​ജ്ഞ

കോഴിക്കോട്: കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ കോഴിക്കോട് ജില്ലയിലെ കണ്ടെയ്ന്‍‍മെന്‍റ് സോണുകളിൽ കളക്ടര്‍ 144 പ്രഖ്യാപിച്ചു. ഈ മേഖലകളിൽ പൊതു- സ്വകാര്യ ഇടങ്ങളിൽ കൂടിച്ചേരലുകൾ പൂർണ്ണമായി നിരോധിച്ചു. തൊഴിൽ , അവശ്യ സേവനം എന്നിവക്ക് മാത്രമാണ് ഇളവ്. കണ്ടെയ്ന്‍‍മെന്‍റ് സോണുകളിലെ ആരാധനാലയങ്ങളിൽ അനുഷ്ഠാനങ്ങളും ചടങ്ങുകളും നടത്താനേ അനുമതി ഉള്ളൂ.

ഇതിൽ അഞ്ചിൽ കൂടുതൽ പേർ പങ്കെടുക്കരുത്. കൊവിഡ് നിയന്ത്രണങ്ങൾ കർശനമായി പാലിക്കപ്പെടാത്ത സാഹചര്യത്തിലാണ് കണ്ടെയ്ന്‍‍മെന്‍റ് സോണുകളിൽ 144 വ്യാപിച്ചതെന്ന് കളക്ടര്‍ അറിയിച്ചു. സംസ്ഥാനത്ത് ഇന്ന് 10,031 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കോഴിക്കോട് ജില്ലയില്‍ 1560 പേര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.

വ​യ​നാ​ട്ടില്‍ പ​ത്തി​ട​ത്ത് നി​രോ​ധ​നാ​ജ്ഞ പ്ര​ഖ്യാ​പി​ച്ചു. ര​ണ്ട് ന​ഗ​ര​സ​ഭ​ക​ളി​ലും എ​ട്ട് പ​ഞ്ചാ​യ​ത്തു​ക​ളി​ലു​മാ​ണ് നി​രോ​ധ​നാ​ജ്ഞ.

ക​ല്‍​പ്പ​റ്റ, ബ​ത്തേ​രി, ക​ണി​യാ​മ്ബ​റ്റ, തി​രു​നെ​ല്ലി, നെ​ന്‍​മേ​നി, അ​മ്ബ​ല​വ​യ​ല്‍, ത​രി​യോ​ട്, പൊ​ഴു​ത​ന, വെ​ങ്ങ​പ്പ​ള്ളി, മേ​പ്പാ​ടി എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ഏ​പ്രി​ല്‍ 30 വ​രെ ക​ള​ക്ട​ര്‍ നി​രോ​ധ​നാ​ജ്ഞ ഏ​ര്‍​പ്പെ​ടു​ത്തി. കോ​വി​ഡ് സാ​ഹ​ച​ര്യം വി​ല​യി​രു​ത്താ​ന്‍ ക​ഴി​ഞ്ഞ ദി​വ​സം ക​ള​ക്ട​റു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ സ​ര്‍​വ​ക​ക്ഷി​യോ​ഗം ചേ​ര്‍​ന്നി​രു​ന്നു. ഈ ​യോ​ഗ​ത്തി​ലാ​ണ് ക​ര്‍​ശ​ന നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്താ​ന്‍ തീ​രു​മാ​ന​മാ​യ​ത്.

No stories found.
Anweshanam അന്വേഷണം
www.anweshanam.com