സംസ്ഥാനത്ത് ഇന്ന് 1569 പേർക്ക് കോവിഡ് 19; 27 ആരോഗ്യപ്രവർത്തകർക്ക് രോഗം സ്ഥിരീകരിച്ചു
Top News

സംസ്ഥാനത്ത് ഇന്ന് 1569 പേർക്ക് കോവിഡ് 19; 27 ആരോഗ്യപ്രവർത്തകർക്ക് രോഗം സ്ഥിരീകരിച്ചു

ഏറ്റവും ഉയർന്ന പ്രതിദിന കണക്ക് രേഖപ്പെടുത്തിയ ഇന്ന് കോവിഡ് സ്ഥിരീകരിച്ച 1569 പേരിൽ 1354 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

News Desk

News Desk

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1569 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഏറ്റവും ഉയർന്ന പ്രതിദിന കണക്ക് രേഖപ്പെടുത്തിയ ഇന്ന് കോവിഡ് സ്ഥിരീകരിച്ച 1569 പേരിൽ 1354 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 86 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

തിരുവനന്തപുരം ജില്ലയിലെ 300 പേര്‍ക്കും, മലപ്പുറം -173, പാലക്കാട്-161 , എറണാകുളം - 110 , ആലപ്പുഴ - 99 , കോട്ടയം - 86 , കോഴിക്കോട് -85, തൃശൂര്‍ - 68 , കൊല്ലം - 65 , കണ്ണൂര്‍ - 63 , വയനാട് - 56 , കാസര്‍ഗോഡ് - 34 , ഇടുക്കി - 31 , പത്തനംതിട്ട ജില്ലയിലെ 23 പേര്‍ക്കുമാണ് ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

27 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. കണ്ണൂര്‍ - 8, മലപ്പുറം - 6, തിരുവനന്തപുരം -5, കോഴിക്കോട് - 4, പത്തനംതിട്ട, കോട്ടയം, പാലക്കാട് കാസര്‍ഗോഡ് ജില്ലകളിലെ ഒന്ന് വീതവും ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 56 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 132 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്.

Anweshanam
www.anweshanam.com