
മംഗളൂരു: സ്വകാര്യ മെഡിക്കല്‍ കോളേജില്‍ റാഗിംഗ് നടത്തിയെന്ന പരാതിയില്‍ 11 മലയാളി വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍. മലയാളികളായ അഞ്ച് ജൂനിയര്‍ വിദ്യാര്‍ത്ഥികളുടെ പരാതിയിലാണ് സീനിയര്‍ വിദ്യാര്‍ത്ഥികളെ മംഗളൂരു സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. ഉള്ളാല്‍ പൊലീസാണ് പരാതിയില്‍ കേസ് എടുത്തത്. കോഴിക്കോട്, കാസര്‍കോട്, കോട്ടയം,പത്തനംതിട്ട,മലപ്പുറം സ്വദേശികളാണ് അറസ്റ്റിലായത്.