സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം; കളിയിക്കാവിള സ്വദേശി മരിച്ചു
Top News

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം; കളിയിക്കാവിള സ്വദേശി മരിച്ചു

സം​സ്ഥാ​ന​ത്ത് കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ച്ച​വ​രു​ടെ സം​ഖ്യ 43 ആ​യി ഉ​യ​ര്‍​ന്നു

By News Desk

Published on :

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് വീ​ണ്ടും കോ​വി​ഡ് മ​ര​ണം. ക​ളി​യി​ക്കാ​വി​ള സ്വ​ദേ​ശി ജ​യ​ച​ന്ദ്ര​ന്‍ (56) കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ച്ചു. ഇ​ദ്ദേ​ഹം തി​രു​വ​ന​ന്ത​പു​ര​ത്ത് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. വെള്ളിയാഴ്ചയാണ് അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്. ഇ​തോ​ടെ തി​രു​വ​ന​ന്ത​പു​ര​ത്ത് കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ച്ച​വ​രു​ടെ എ​ണ്ണം ഒ​മ്പതാ​യി.

കുഴഞ്ഞുവീണതിനെ തുടര്‍ന്ന് ആദ്യം കളിയിക്കാവിളയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അദ്ദേഹത്തെ പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. വൃക്കരോഗത്തിന് അദ്ദേഹം നേരത്തെതന്നെ ചികിത്സ തേടിയിരുന്നു. ഡയാലിസിനും വിധേയനായിരുന്നു. അതിനിടെയാണ് കുഴഞ്ഞുവീണത്. സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന് പിന്നാലെയാണ് കോവിഡ് പരിശോധന നടത്തിയത്.

സം​സ്ഥാ​ന​ത്ത് കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ച്ച​വ​രു​ടെ സം​ഖ്യ 43 ആ​യി ഉ​യ​ര്‍​ന്നു. ഇ​ന്ന് ര​ണ്ട് മ​ര​ണ​ങ്ങ​ളും കൂ​ടി നേ​ര​ത്തെ റി​പ്പോ​ര്‍​ട്ട് ചെ​യ്തി​രു​ന്നു. ക​ണ്ണൂ​രി​ല്‍ ചി​കി​ത്സി​ലാ​യി​രു​ന്ന കാ​സ​ര്‍​ഗോ​ഡ് ഉ​പ്പ​ള സ്വ​ദേ​ശി​നി ന​ഫീ​സ (75), എ​റ​ണാ​കു​ള​ത്ത് ചി​കി​ത്സി​ലാ​യി​രു​ന്ന ആ​ലു​വ സ്വ​ദേ​ശി കു​ഞ്ഞു​വീ​ര​ന്‍ (67) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

സംസ്ഥാനത്തെ കൊവിഡിൻ്റെ സാമൂഹിക വ്യാപനം നടന്നതായി സർക്കാർ ആദ്യം സ്ഥിരീകരിച്ചത് തിരുവനന്തപുരത്താണ്. തിരുവനന്തപുരം ജില്ലയിൽ ആകെ നിലവിൽ ലോക്ക് ഡൌൺ ബാധകമാണ്. തീരപ്രദേശങ്ങളെ ക്രിട്ടിക്കൽ സോണായി കണക്കാക്കി ട്രിപ്പിൾ ലോക്ക് ഡ‍ൗൺ ഏ‍ർപ്പെടുത്തിയിട്ടുണ്ട്.

Anweshanam
www.anweshanam.com