സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം; കളമശേരിയിൽ ചികിത്സയിലിരുന്നയാള്‍ മരിച്ചു

കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന തോപ്പുംപടി സ്വദേശി യൂസഫ്(66) ആണ് മരിച്ചത്

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം; കളമശേരിയിൽ ചികിത്സയിലിരുന്നയാള്‍ മരിച്ചു

കൊച്ചി: സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന തോപ്പുംപടി സ്വദേശി യൂസഫ്(66) ആണ് മരിച്ചത്.

കൊച്ചി ബ്രോഡ് വേയിലെ വ്യാപാരിയായ യൂസഫ് ജൂണ്‍ 28 മുതല്‍ കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു.

ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 26 ആയി ഉയര്‍ന്നു.

എറണാകുളം മാർക്കറ്റിൽ നിന്ന് സമ്പർക്കം വഴിയാണ് ഇയാള്‍ക്ക് രോഗം പകർന്നത്. ഇദ്ദേഹത്തിന്റെ ഭാര്യയ്ക്കും മകനും മരുമകൾക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇദ്ദേഹത്തെ ജൂൺ 28-ാം തിയതിയാണ് കളമശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശ്വാസകോശത്തിൽ ന്യൂമോണിയ സാരമായി ബാധിച്ചിരുന്നു. കോവിഡ് ന്യൂമോണിയ വൃക്കകളുടെ പ്രവർത്തനത്തെയും ബാധിച്ചിരുന്നു. ഇദ്ദേഹത്തിന് പ്രമേഹവും ഉണ്ടായിരുന്നു.

Related Stories

Anweshanam
www.anweshanam.com