സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം; തൃപ്പൂണിത്തുറ സ്വദേശിനി മരിച്ചു
Top News

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം; തൃപ്പൂണിത്തുറ സ്വദേശിനി മരിച്ചു

എറണാകുളം തൃപ്പൂണിത്തുറ സ്വദേശിനി ഏലിയാമ്മ (85) ആണ് മരിച്ചത്

By News Desk

Published on :

കൊച്ചി: സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. എറണാകുളം തൃപ്പൂണിത്തുറ സ്വദേശിനി ഏലിയാമ്മ (85) ആണ് മരിച്ചത്. കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. രാത്രി എട്ടിനാണ് മരിച്ചത്.

ജൂലായ് 23 നാണ് ഏലിയാമ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കോവിഡിന് പുറമെ ന്യുമോണിയയും ബാധിച്ചിരുന്നു. ഇതോടെ സംസ്ഥാനത്ത് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 72 ആയി.

Anweshanam
www.anweshanam.com