സംസ്ഥാനത്ത് വീണ്ടും കോ​വി​ഡ് മ​ര​ണം; മ​രി​ച്ച​ത് പൂ​ന്തു​റ സ്വ​ദേ​ശി
Top News

സംസ്ഥാനത്ത് വീണ്ടും കോ​വി​ഡ് മ​ര​ണം; മ​രി​ച്ച​ത് പൂ​ന്തു​റ സ്വ​ദേ​ശി

തിരുവനന്തപുരം പൂന്തുറ മാണിക്യവിളാകം സ്വദേശി സെയ്ഫുദ്ദീന്‍ ആണ് രോഗം മൂലം മരിച്ചത്

News Desk

News Desk

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. തിരുവനന്തപുരം പൂന്തുറ മാണിക്യവിളാകം സ്വദേശി സെയ്ഫുദ്ദീന്‍ ആണ് രോഗം മൂലം മരിച്ചത്. ഇദ്ദേഹത്തിന് 63വയസായിരുന്നു. നേരത്തെ രോഗം സ്ഥിരീകരിച്ച മെഡിക്കൽ റെപ്രസെന്‍റേറ്റീവിന്‍റെ പിതാവാണ് മരിച്ച സൈഫുദ്ദീൻ.

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ വച്ച്‌ ഇന്ന് രാവിലെയാണ് ഇദ്ദേഹം ജീവന്‍ വെടിഞ്ഞത്. ഇദ്ദേഹത്തിന് വാര്‍ദ്ധക്യസഹജമായ അസുഖങ്ങളും ഉണ്ടായിരുന്നു. ഇ​ന്ന് വൈ​കു​ന്നേ​ര​മാ​ണ് സൈ​ഫു​ദ്ദീ​ന് കോ​വി​ഡ് സ്ഥീ​രി​ക​രി​ച്ചത്.

ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 28 ആയി ഉയര്‍ന്നിട്ടുണ്ട്.

Anweshanam
www.anweshanam.com