ശബരിമല യുവതി പ്രവേശനത്തില്‍ യെച്ചൂരിയുടെ നിലപാട് കടകംപള്ളി തള്ളുമോ ;ഡോ. എസ്.എസ്. ലാൽ

ശബരിമല യുവതി പ്രവേശനത്തില്‍ യെച്ചൂരിയുടെ നിലപാട് കടകംപള്ളി തള്ളുമോ ;ഡോ. എസ്.എസ്. ലാൽ

തിരുവനന്തപുരം; ശബരിമല യുവതി പ്രവേശനത്തിൽ സിപിഎം നിലപാടില്‍ മാറ്റമില്ലെന്ന സിപിഎം ജനറൽ സെക്രട്ടറി സീതാറം യെച്ചൂരിയുടെ നിലപാട് കടകംപള്ളി സുരേന്ദ്രന് തള്ളാനാകുമോ എന്ന് കഴക്കൂട്ടം നിയോജക മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി ഡോ. എസ്.എസ്. ലാൽ അങ്ങനെയെങ്കിൽ കഴിഞ്ഞ ദിവസം കടകംപള്ളി നടത്തിയ ക്ഷമാപണത്തിൽ അൽപമെങ്കിലും ആത്മാർത്ഥയുണ്ടെങ്കിൽ കടകംപള്ളി സുരേന്ദ്രൻ സീതാറാം യെച്ചൂരിയെ പരസ്യമായി തള്ളിപ്പറയണം. കഴക്കൂട്ടത്ത് ശബരിമല വിഷയം ചർച്ചയാകുമെന്നും തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച വേളയിൽ ദേവസ്വം മന്ത്രി എന്ന നിലയിൽ കടകംപള്ളി മണ്ഡലത്തിൽ നടത്തിയ ക്ഷമാപണം തട്ടിപ്പാണെന്നും ഡോ. എസ്.എസ് ലാൽ പറഞ്ഞു

ശബരിമല യുവതി പ്രവേശനത്തില്‍ സിപിഎം നിലപാടില്‍ മാറ്റമില്ലെന്നാണ് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വ്യക്തമാക്കിയിരിക്കുന്നത്. ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് 2018 ലുണ്ടായ സംഭവവികാസങ്ങളില്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഖേദം പ്രകടിപ്പിച്ചത് എന്തിനാണെന്ന് തനിക്ക് അറിയില്ലെന്നും യെച്ചൂരി പറഞ്ഞിരുന്നു. നേരത്തെ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് ശബരിമലയില്‍ ഉണ്ടായ സംഭവവികാസങ്ങളില്‍ ഖേദം പ്രകടിപ്പിച്ച്‌ കടകംപള്ളി സുരേന്ദ്രന്‍ രംഗത്തെത്തിയിരുന്നു. സുപ്രീംകോടതിയുടെ വിശാല ബെഞ്ചിന് മുന്നില്‍ കിടക്കുന്ന വിധി എന്തുതന്നെയായാലും വിശ്വാസികളുമായി ചര്‍ച്ച ചെയ്തുമാത്രമേ അക്കാര്യത്തില്‍ തീരുമാനമെടുക്കുവെന്നുമാണ് യെച്ചൂരിയുടെ പ്രതികരണം.

ഇതോടെ ശബരിമല വിഷയത്തിൽ സർക്കാരും മന്ത്രി കടകംപള്ളി സുരേന്ദ്രനും വീണ്ടും കേരളത്തിലെ വോട്ടർമാരെ പറ്റിക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്നും ഡോ . എസ്.എസ് ലാൽ പറഞ്ഞു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com