പരാജയത്തിൻ്റെ ഉത്തരവാദിത്തം ആർക്ക്?

പരാജയത്തിൻ്റെ ഉത്തരവാദിത്തം ആർക്ക്?

റോബിൻ പീറ്റർ പരാജയപ്പെടുമ്പോൾ അതിൻ്റെ ഉത്തരവാദിത്തം ആർക്ക് എന്നതാണ് ഇപ്പോൾ കോൺഗ്രസ് കമ്മറ്റിയിലെ പ്രധാന ചർച്ച.കഴിഞ്ഞ ദിവസം നടന്ന നിയോജക മണ്ഡലം തെരഞ്ഞെടുപ്പു കമ്മറ്റിയിൽ ഇതിൻ്റെ പേരിൽ ആറ്റിങ്ങൽ എം.പി.യുമായി വാക്കു തർക്കം നടന്നതായി പറയപ്പെടുന്നു.നേതൃത്വത്തെ മറികടന്ന് ആറ്റിങ്ങൽ എം പി സ്വയം സൃഷ്ടിച്ച സ്ഥാനാർത്ഥിത്വമായതിനാൽ പരാജയ ഉത്തരവാദിത്വം എം.പി. സ്വയം ഏറ്റെടുക്കണമെന്ന് കെ.പി.സി.സി അംഗം കൂടിയായ ഒരു മുതിർന്ന നേതാവ് എം.പി.യുടെ മുഖത്തു നോക്കി പറഞ്ഞതായാണ് വാർത്തകൾ പുറത്തു വരുന്നത്.

ഇതോടെ പ്രതിസന്ധിയിലായി ഒറ്റപ്പെട്ട എം.പി.ഒത്തുകളി സിദ്ധാന്തവുമായി രംഗത്തിറങ്ങി.. ഇതിനായി വാർത്താ സമ്മേളനവും പത്തനംതിട്ടയിൽ വിളിച്ചു. പക്ഷെ വാർത്താ സമ്മേളനത്തിൽ സോളാർ കേസ് സംബന്ധിച്ച ചോദ്യങ്ങൾ തുടച്ചയായി ഉയർന്നതോടെ അവിടെ നിന്നും രക്ഷപ്പെടുകയായിരുന്നു.മുങ്ങുന്ന കപ്പലിൽ നിന്നും കോൺഗ്രസ് നേതാക്കളും പ്രവർത്തകരും രക്ഷപെടുന്നു.

സ്ഥാനാർത്ഥി നിർണ്ണയത്തിലെ പ്രതിഷേധം കാരണം കോൺഗ്രസ് നേതാക്കളും പ്രവർത്തകരും തുടർച്ചയായി കോൺഗ്രസിൽ നിന്ന് രാജിവച്ച് പുറത്തു പോകുകയാണ്. അരുവാപ്പുലം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റായിരുന്ന സുനിൽ വർഗ്ഗീസ് ആൻറണി, മൈലപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡൻറായിരുന്ന തോമസ് മാത്യു ഐ.എൻ.റ്റി.യു.സി ജില്ലാ സെക്രട്ടറി പി.കെ പീതാംബരൻ, വൈസ് പ്രസിഡൻ്റ് ബാബു പാങ്ങാട്ട്, കോന്നി ഗ്രാമപഞ്ചായത്ത് അംഗമായി 15 വർഷം പ്രവർത്തിച്ച റോജി ബേബി, കോന്നി ബ്ലോക്ക് ജനറൽ സെക്രട്ടറി അഡ്വ.അലക്സാണ്ടർ മാത്യു ഉൾപ്പടെ നിരവധി നേതാക്കളാണ് കോൺഗ്രസ് വിട്ടത്.നൂറു കണക്കിന് പ്രവർത്തകരും ഇവർക്കൊപ്പം പാർട്ടി വിട്ടു.കോൺഗ്രസ് വിട്ടവർ ജനീഷ് കുമാറിനും, സി.പി.ഐ (എം) നും പിൻതുണ പ്രഖ്യാപിച്ചത് കെ.പി.സി.സി നേതൃത്വത്തെ പോലും ഞെട്ടിച്ചിരിക്കുകയാണ്. ഇലക്ഷൻ അടുക്കുന്നതോടെ നിരവധി രാജികൾ ഇനിയും ഉണ്ടാകുമെന്നാണ് ചില നേതാക്കൾ അടക്കംപറയുന്നത്.

No stories found.
Anweshanam അന്വേഷണം
www.anweshanam.com