സംസ്ഥാനത്തെ ആദ്യ വെര്‍ച്വല്‍ വെഡ്ഡിംഗ് എക്‌സ്‌പോയ്ക്ക് തുടക്കമായി

എല്ലാദിവസവും രാവിലെ ഒമ്പതുമണിമുതല്‍ രാത്രി ഒമ്പതുമണിവരെ ഉപഭോക്താക്കള്‍ക്ക് സന്ദര്‍ശിക്കാം.
സംസ്ഥാനത്തെ ആദ്യ വെര്‍ച്വല്‍ വെഡ്ഡിംഗ് എക്‌സ്‌പോയ്ക്ക് തുടക്കമായി

കൊച്ചി: സംസ്ഥാനത്തെ ആദ്യ വെര്‍ച്വല്‍ വെഡ്ഡിംഗ് എക്‌സ്‌പോയ്ക്ക് തുടക്കമായി. ചലച്ചിത്രതാരം ശ്രിന്ദാ ശിവദാസ് അവരുടെ സോഷ്യല്‍ മീഡിയാ പേജ് വഴിയാണ് വെര്‍ച്വല്‍ വെഡ്ഡിംഗ് എക്‌സ്‌പോ ഉദ്ഘാടനം ചെയ്തത്. ബുക്ക് മൈ ഡേയുടെ പുതിയ സംരംഭത്തിന്റെ ലോഗോ പ്രകാശനവും ചലച്ചിത്രതാരം വീണാ നന്ദകുമാര്‍ നിര്‍വഹിക്കും.

മൂന്നുദിവസങ്ങളിലായി നടക്കുന്ന വെര്‍ച്വല്‍ വെഡ്ഡിംഗ് എക്‌സ്‌പോയില്‍ എല്ലാദിവസവും രാവിലെ ഒമ്പതുമണിമുതല്‍ രാത്രി ഒമ്പതുമണിവരെ ഉപഭോക്താക്കള്‍ക്ക് സന്ദര്‍ശിക്കാം.

കേരളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബുക്ക് മൈഡേ എന്ന സ്റ്റാര്‍ട്ടപ്പാണ് വിവാഹാവശ്യങ്ങള്‍ക്കായുള്ള സംസ്ഥാനത്തെ ആദ്യ വെര്‍ച്വല്‍ എക്‌സ്‌പോ സംഘടിപ്പിക്കുന്നത്. ഉപയോക്താക്കള്‍ക്ക് ഇവന്റ് പ്ലാനിംഗും എക്‌സിക്യൂഷനുമായി ബന്ധപ്പെട്ട എല്ലാ ആവശ്യങ്ങളും നിറവേറ്റാനാകുന്ന ഒരു സംവിധാനമാണ് ആണ് ബുക്ക് മൈ ഡേ ആപ്പ്.

വെണ്ടര്‍മാര്‍ക്കും സന്ദര്‍ശകര്‍ക്കും പരസ്പരം പ്രയോജനകരമായ ഒരു പ്ലാറ്റ്‌ഫോം എന്നതിലുപരി ബിസിനസ്സിലെ സുതാര്യതയെ ഉയര്‍ത്തിപ്പിടിക്കുന്നതാണ് വെര്‍ച്വല്‍ വെഡ്ഡിംഗ് എക്‌സ്‌പോ. ലിസ്റ്റ് ചെയ്ത വെണ്ടര്‍മാര്‍ക്ക് എക്‌സ്‌പോ വലിയൊരു വിവാഹ മാര്‍ക്കറ്റ് തുറക്കുകയും ഓണ്‍ലൈനില്‍ അവരുടെ സാന്നിധ്യം ഉറപ്പാക്കുകയും ചെയ്യുന്നു. അതേസമയം, സന്ദര്‍ശകര്‍ക്ക് അവരുടെ പ്രദേശത്തെ നിരവധി വെണ്ടര്‍മാരുടെ പ്രൊഫൈലുകളില്‍ നിന്ന് മികച്ചത് തിരഞ്ഞെടുക്കാനും അവസരം ലഭിക്കും

Related Stories

Anweshanam
www.anweshanam.com