വി തിരുവനന്തപുരത്തെ വേഗമേറിയ 4ജി നെറ്റ്‌വര്‍ക്ക്

വി തിരുവനന്തപുരത്തെ വേഗമേറിയ 4ജി നെറ്റ്‌വര്‍ക്ക്

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഏറ്റവും വേഗമേറിയ 4ജിയും വീഡിയോ ഡൗണ്‍ലോഡ് അനുഭവവും പ്രദാനം ചെയ്യുന്നത് വി ആണെന്ന് ഒപ്പണ്‍ സിഗ്നല്‍ നെറ്റ്‌വര്‍ക്ക് എക്‌സ്പീരിയന്‍സ് റിപ്പോര്‍ട്ട് കണ്ടെത്തി.
ഗെയിം, ശബ്ദം, വീഡിയോ, ഡൗണ്‍ലോഡ്- അ്പ്‌ലോഡ് വേഗം എന്നീ മേഖലകളില്‍ ഏറ്റവും മികച്ച അനുഭവം നല്‍കുന്ന ഇന്ത്യയിലെ ഏറ്റവും മികച്ച 4ജി നെറ്റ്‌വര്‍ക്കാണ് വോഡാഫോണ്‍- ഐഡിയ ലയനത്തിലൂടെ രൂപീകരിച്ച വി ടെലികോം ബ്രാന്‍ഡ് ആണെന്നും റിപ്പോര്‍ട്ട് പറയുന്നു.
രാജ്യത്തെ 50 നഗരങ്ങളിലെ ടെലികോം വരിക്കാരുടെ ഇടയില്‍ 2020 മേയ്- ജൂലൈ കാലയളവില്‍ നടത്തിയ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തില്‍ സെപ്റ്റംബറില്‍ പുറത്തിറക്കിയതാണ് ഓപ്പണ്‍ സിഗ്നല്‍ റിപ്പോര്‍ട്ട്.
തിരുവന്തപുരത്ത് വി നല്‍കുന്നത് ഏറ്റവും വേഗമേറിയ ഡൗണ്‍ലോഡ് സ്പീഡും (11.9) അപ്‌ലോഡ് സ്പീഡും (3.7) എന്നിവയ്‌ക്കൊപ്പം മികച്ച വീഡിയോ അനുഭവവും (56.8) നെറ്റ് വര്‍ക്കാണ്. തുടര്‍ച്ചയായി രണ്ടാമത്തെ ക്വാര്‍ട്ടറിലും വി ഈ സ്ഥാനം നിലനിര്‍ത്തിയിരിക്കുകയാണ്.
ദേശീയ തലത്തില്‍ ഏറ്റവും മികച്ച 4ജി നെറ്റ്‌വര്‍ക്ക് എന്ന സ്ഥാനവും വി ബ്രാന്‍ഡ് നിലനിര്‍ത്തുന്നു. 2020 മാര്‍ച്ചിനെ അപേക്ഷിച്ച് 4ജി ഡൗണ്‍ലോഡ് സ്പീഡ് 10.8-ല്‍നിന്ന് 11.3 ആയി ഉയര്‍ന്നു. ഇതോടൊപ്പം തന്നെ ഇന്ത്യയിലെ ഏറ്റവും വേഗമേറിയ 3ജി നെറ്റ്‌വര്‍ക്ക് പ്രൊവൈഡറുമാണ് വി.
രാജ്യത്തെ മൊബൈല്‍ വരിക്കാരുടെ നെറ്റ്‌വര്‍ക്ക് അനുഭവം ഓരോ ത്രൈമാസത്തിലും വിലയിരുത്തുന്ന സ്വതന്ത്ര ആഗോള മൊബൈല്‍ വിശകലന കമ്പനിയാണ് ഓപ്പണ്‍ സിഗ്‌നല്‍. ഇന്ത്യയിലൊട്ടാകെയുള്ള മൊബൈല്‍ സര്‍ക്കിളുകളിലെ ഉപഭോക്താക്കളുടെ അനുഭവം അടിസ്ഥാനമാക്കി, പക്ഷാഭേദമില്ലാതെ, വിശ്വാസ്യതയുള്ള റിപ്പോര്‍ട്ട് തയാറാക്കുന്ന കമ്പനിയാണ് ഓപ്പണ്‍ സിഗ്‌നല്‍.

Related Stories

Anweshanam
www.anweshanam.com