വെറൈസണുമായി ചേര്‍ന്ന് എയര്‍ടെല്‍ സംരംഭകതല വീഡിയോ കോണ്‍ഫറന്‍സിങ് 'ബ്ലൂജീന്‍സ്'

എയര്‍ടെല്‍ സംരംഭകതല വീഡിയോ കോണ്‍ഫറന്‍സിങ് 'ബ്ലൂജീന്‍സ്' ഇന്ത്യയിലെത്തിക്കുന്നു

കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ സംയോജിത ടെലികോം കമ്പനിയായ ഭാരതി എയര്‍ടെലും (എയര്‍ടെല്‍) ലോകത്തെ ഏറ്റവും വലിയ വിനിമയ സാങ്കേതിക കമ്പനികളിലൊന്നായ വെറൈസണും ചേര്‍ന്ന് ഇന്ത്യയിലെ ബിസിനസ് സംരംഭങ്ങള്‍ക്കായി ലോകോത്തര നിലവാരത്തിലുള്ള സുരക്ഷിത വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനം കൊണ്ടു വരുന്നു.സഹകരണത്തിന്റെ ഭാഗമായി 'എയര്‍ടെല്‍ ബ്ലൂജീന്‍സ്' എന്ന ബ്രാന്‍ഡ് പേരിലാകും ഇന്ത്യയിലെ സംരംഭങ്ങള്‍ക്ക് വീഡിയോ കോണ്‍ഫറന്‍സിങ് സൗകര്യം നല്‍കുന്നത്.വെറൈസണ്‍ന്റെ സംരംഭക ഗ്രേഡിലുള്ള വീഡിയോ കോണ്‍ഫറന്‍സിങ് സേവനമാണ് ബ്ലൂജീന്‍സ്. മൊബൈല്‍, ഡെസ്‌ക്‌ടോപ്പ്, ബ്രൗസര്‍, കോണ്‍ഫറന്‍സ് മുറികള്‍ തുടങ്ങിയവയിലൂടെ ആളുകള്‍ക്ക് വിനിമയത്തിന് സഹായിക്കുന്നതാണ് സേവനം. ലളിതവും വിശ്വസനീയവുമായ സേവനങ്ങള്‍ നല്‍കിയ വളരെ നീണ്ട കാലത്തെ ചരിത്രമുണ്ട് ഇതിന്. ബാങ്കുകള്‍, ആരോഗ്യ മേഖലയിലുള്ളവര്‍, മറ്റു പ്രസ്ഥാനങ്ങള്‍ തുടങ്ങിയവയ്ക്ക് ആവശ്യമായ കര്‍ശന സുരക്ഷയില്‍ തന്നെ സേവനം ലഭ്യമാക്കുന്നു.ഇന്ത്യയിലെ ഉപഭോക്താക്കള്‍ക്കായി വേഗം കൂടിയ നിലവാരമുള്ള സേവനമാണ് ലഭ്യമാക്കുക. ഉപഭോക്താക്കള്‍ക്ക് അത്യാധുനികവും വിശ്വസനീയവും സുരക്ഷിതവുമായ അനുഭവം ഉറപ്പു വരുത്താനായി ഡാറ്റാ സെന്ററുകള്‍ ഉള്‍പ്പടെയുള്ള എയര്‍ടെലിന്റെ നെറ്റ്‌വര്‍ക്കുമായി സാങ്കേതിക വിദ്യയെ പൂര്‍ണമായി സംയോജിപ്പിക്കും. സംയോജിത ഓഡിയോ പരിഹാരമായിരിക്കും എയര്‍ടെല്‍ ബ്ലൂജീന്‍സ് നല്‍കുക. ഉപഭോക്താക്കള്‍ ഡയല്‍-ഇന്‍ ഓപ്ഷനിലൂടെ മീറ്റിങുകളില്‍ പങ്കെടുക്കാം.

ഇന്ത്യയിലും ലോകമൊട്ടാകെയും സംരംഭക ഗ്രേഡിലുള്ള വീഡിയോ കോണ്‍ഫറന്‍സിങിന് ഡിമാന്‍ഡ് ഏറുകയാണ്. വീട്ടിലിരുന്നുള്ള ജോലിയും വിര്‍ച്ച്വല്‍ മീറ്റിങുകളും സാധാരണമായതോടെയാണിത്. എയര്‍ടെലും വെറൈസണും തമ്മിലുള്ള ഈ സഹകരണത്തോടെ ഇന്ത്യയിലെ സംരംഭങ്ങള്‍ക്കും സുരക്ഷിതമായ തടസങ്ങളില്ലാത്ത സഹകരണങ്ങള്‍ക്ക് വഴിയൊരുങ്ങുകയാണ്. ഓഫീസ് കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ ഇനി എവിടേക്കും മാറ്റാം.ലോകമൊട്ടാകെയുള്ള ചെറുതും വലുതുമായ കമ്പനികള്‍ക്ക് വിശ്വസനീയവും നിലവാരമുള്ളതും സുരക്ഷിതവുമായ വീഡിയോ കോണ്‍ഫറന്‍സിങ് സേവനങ്ങളുടെ ആവശ്യമേറിയെന്ന് വെറൈസണ്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഹാന്‍സ് വെസ്റ്റ്‌ബെര്‍ഗ് പറഞ്ഞു. വീട്ടിലിരുന്ന് ജോലി ചെയ്യുന്ന ഈ യുഗത്തില്‍ എയര്‍ടെലുമായി സഹകരിച്ച് തങ്ങളുടെ ലോകോത്തര വിനിമയ ഉല്‍പ്പന്നത്തിലൂടെ ഇന്ത്യയിലെ പ്രസ്ഥാനങ്ങളെ സഹായിക്കുന്നതില്‍ അഭിമാനമുണ്ടെന്നും അദേഹം പറഞ്ഞു.ഉപഭോക്താക്കള്‍ക്ക് ലോകോത്തര സേവനങ്ങള്‍ എത്തിക്കുന്നതിനായി എയര്‍ടെല്‍ എന്നും സഹകരണം തേടാറുണ്ടെന്ന് ഭാരതി എയര്‍ടെല്‍ മാനേജിങ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ ഗോപാല്‍ വിറ്റല്‍ പറഞ്ഞു. വെറൈസണുമായി ചേര്‍ന്ന് ഇന്ത്യയിലെ സംരംഭങ്ങള്‍ക്കായി എയര്‍ടെല്‍ ബ്ലൂജീന്‍സ് എത്തിക്കുന്നതില്‍ സന്തോഷമുണ്ടെന്നും ഉപയോഗിക്കാന്‍ എളുപ്പവും സുരക്ഷിതവുമായ സംവിധാനം എന്ന നിലയില്‍ എയര്‍ടെല്‍ ബ്ലൂജീന്‍സ് വ്യത്യസ്തമായ വീഡിയോ കോണ്‍ഫറന്‍സിങ് അനുഭവമായിരിക്കുമെന്നും ഡിജിറ്റല്‍ ഇന്ത്യയുടെ ആവശ്യങ്ങള്‍ക്കായി വെറൈസണുമായി കൂടുതല്‍ സഹകരണങ്ങളിലേക്ക് ഉറ്റു നോക്കുകയാണെന്നും ഗോപാല്‍ വിറ്റല്‍ പറഞ്ഞു.ബ്ലൂജീന്‍സിന്റെ സംരംഭക തല സുരക്ഷാ ഫീച്ചറുകളില്‍ മീറ്റിങ് ലോക്ക്, സുരക്ഷിതമായ ട്രാന്‍സ്മിഷന്‍, സ്റ്റോറേജ്, മീറ്റിങ് ഐഡികള്‍, പങ്കെടുക്കുന്നവര്‍ക്ക് പാസ്‌വേര്‍ഡ്, തട്ടിപ്പ് കണ്ടെത്തല്‍, വിവിധ തരത്തിലുള്ള പ്രാമാണീകരണം തുടങ്ങിയവയെല്ലാം ഉണ്ട്. സുരക്ഷിതത്വം തെളിയിച്ചിട്ടുള്ള നിലവാരത്തിലുള്ള സംവിധാനങ്ങളാണ് പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്നത്. ബ്രൗസര്‍ അധിഷ്ഠിതമായി ലഭ്യമാക്കാന്‍ വെബ്ആര്‍ടിസി, എച്ച്ടിഎംഎല്‍5 തുടങ്ങിയവ ഉപയോഗിക്കുന്നു. സോഫ്റ്റ്‌വെയറൊന്നും ഡൗണ്‍ലോഡ് ചെയ്യാതെ തന്നെ ഉപയോക്താക്കള്‍ക്ക് മീറ്റിങുകളില്‍ ഇങ്ങനെ പങ്കുചേരാം.

No stories found.
Anweshanam അന്വേഷണം
www.anweshanam.com