സംരംഭകര്‍ക്ക് മൊബിലിറ്റി സേവനങ്ങളുമായി വി ബിസിനസ് പ്ലസ്

സംരംഭകര്‍ക്ക് മൊബിലിറ്റി സേവനങ്ങളുമായി വി ബിസിനസ് പ്ലസ്

കൊച്ചി: വോഡഫോണ്‍ ഐഡിയ ലിമിറ്റഡിന്റെ സംരംഭക വിഭാഗമായ വി ബിസിനസ് പ്രൊഫഷണലുകള്‍ക്കും ബിസിനസുകാര്‍ക്കുമായി നിരവധി പോസ്റ്റ്-പെയ്ഡ് പ്ലാനുകള്‍ അവതരിപ്പിച്ചു. പ്രമുഖ മൊബിലിറ്റി സൊല്യൂഷനായ വി ബിസിനസ് പ്ലസ്, ഇന്നത്തെ മൊബൈല്‍ വര്‍ക്ക്‌ഫോഴ്‌സിനെ അവരുടെ പോസ്റ്റ്-പെയ്ഡ് പ്ലാനുകളുമായി ബന്ധിപ്പിക്കാനും ആശയവിനിമയം നടത്താനും സഹകരിക്കാനും കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാനും സഹായിക്കുന്നു.

299 രൂപയില്‍ ആരംഭിക്കുന്ന വി ബിസിനസ് പ്ലസ് സംരംഭകര്‍, ചെറുകിട ബിസിനസുകാര്‍, അവരുടെ ജീവനക്കാര്‍ തുടങ്ങിയവരെ കാര്യക്ഷമമായും സുരക്ഷിതമായും എവിടെയായിരുന്നാലും കണക്റ്റ് ചെയ്യുന്നതിന് പ്രാപ്തമാക്കുന്നു. വോയ്‌സ്, ഡാറ്റ എന്നിവയ്ക്കു പുറമേ മൊബൈല്‍ സെക്യൂരിറ്റി, ലൊക്കേഷന്‍ ട്രാക്കിങ്, ഡാറ്റാ പൂളിങ്, വിനോദം തുടങ്ങിയ മൂല്യാധിഷ്ഠിത നേട്ടങ്ങളും വി ബിസിനസ് പ്ലസ് നല്‍കുന്നു.

ചെറുകിട, ഇടത്തരം സംരംഭങ്ങളും, സ്റ്റാര്‍ട്ട്-അപ്പുകളും ഹൈബ്രിഡ് രീതിയിലേക്ക് പ്രവര്‍ത്തനങ്ങള്‍ മാറ്റുകയും സുരക്ഷിതവും താങ്ങാവുന്നതും സൗകര്യപ്രദവുമായ കണക്ടിവിറ്റിയും തേടുന്ന സമയത്താണ് വി ബിസിനസിന്റെ ഏറ്റവും പുതിയ പോസ്റ്റ്-പെയ്ഡ് ഓഫര്‍ വരുന്നത്.

എന്റര്‍പ്രൈസുകള്‍, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍, സ്റ്റാര്‍ട്ട്-അപ്പുകള്‍ എന്നിവയ്ക്കായി ഡിജിറ്റല്‍ പരിവര്‍ത്തനം ലഭ്യമാക്കുന്നതിലാണ് വി ബിസിനസ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും സൗകര്യപ്രദവും സുരക്ഷിതവുമായ മൊബിലിറ്റി സൊല്യൂഷനുകള്‍ സ്ഥാപനങ്ങള്‍ക്കും സംരംഭകര്‍ക്കും ഒരുപോലെ ആവശ്യമായിരിക്കുന്ന സമയമാണിതെന്നും പ്രമുഖ മൊബിലിറ്റി സേവന ദാതാക്കളായ വി ബിസിനസ് പ്ലസ് ഡാറ്റ സുരക്ഷ, ജീവനക്കാരന്റെ സുരക്ഷ, ക്ഷേമം എന്നിവയ്‌ക്കെല്ലാം പരിഹാരം കാണുന്നുവെന്നും വി ബിസിനസ് പ്ലസ് തടസമില്ലാത്ത ഡിജിറ്റല്‍ അനുഭവം പകരുമെന്നും വോഡാഫോണ്‍ ഐഡിയ ലിമിറ്റഡ് ചീഫ് എന്റര്‍പ്രൈസസ് ബിസിനസ് ഓഫീസര്‍ അഭിജിത് കിഷോര്‍ പറഞ്ഞു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com