കൊച്ചി: യുടിഐ ഇക്വിറ്റി ഫണ്ടിന്റെ ആകെ ആസ്തികള്‍ 10,900 കോടി രൂപ കടന്നതായി 2020 ആഗസ്റ്റ് 31-ലെ കണക്കുകള്‍ സൂചിപ്പിക്കുന്നു. 12 ലക്ഷത്തിലേറെ നിക്ഷേപകരാണ് പദ്ധതിയിലുള്ളത്. യാഥാര്‍ത്ഥ്യ ബോധത്തോടെയുള്ള നിക്ഷേപ ലക്ഷ്യങ്ങളുമായി മുന്നേറുന്നവര്‍ക്ക് പ്രയോജനപ്പെടുത്താവുന്ന ഓപണ്‍ എന്‍ഡഡ് മള്‍ട്ടികാപ് പദ്ധതിയാണിത്.
ഗുണമേന്മയും വളര്‍ച്ചാ സാധ്യതയുമുള്ള മൂല്യവര്ത്തിയായ ഓഹരികളില്‍ നിക്ഷേപിക്കുക എന്നതാണ് യുടിഐ ഇക്വിറ്റി പദ്ധതിയുടെ രീതി. ബജാജ് ഫിനാന്‍സ്, എച്ച്ഡിഎഫ്സി ബാങ്ക്, കോട്ടക് മഹീന്ദ്ര ബാങ്ക്, എല്‍ ആന്റ് ടി ഇന്‍ഫോടെക്, എച്ച്ഡിഎഫ്സി, ഇന്‍ഫോസിസ്, ടിസിഎസ്, ഇന്‍ഫോ-എഡ്ജ്, ആസ്ട്രല്‍ പോളി ടെക്നിക്, അവന്യൂ സൂപര്‍മാര്‍ട്ട്സ് തുടങ്ങിയവയിലാണ് പദ്ധതിയുടെ 42 ശതമാനം നിക്ഷേപവും എന്ന് ആഗസ്റ്റ് 31-ലെ കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. ദീര്‍ഘകാല മൂലധന വളര്‍ച്ച ലക്ഷ്യമിട്ട് അഞ്ചു മുതല്‍ ഏഴു വരെ വര്ഷക്കാലത്തേക്കു നിക്ഷേപിക്കുന്നവര്‍ക്ക് അനുയോജ്യമായ പദ്ധതിയായാണ് ഇതിനെ വിലയിരുത്തുന്നത്