കോവിഡ്-19 വാക്സിൻ രജിസ്ട്രേഷൻ ഡ്രൈവുമായി യു എസ് ടി

കോവിഡ്-19 വാക്സിൻ രജിസ്ട്രേഷൻ ഡ്രൈവുമായി യു എസ് ടി

തിരുവനന്തപുരം, മാർച്ച് 19, 2021: പ്രമുഖ ഡിജിറ്റൽ ട്രാൻസ്ഫൊർമേഷൻ കമ്പനിയായ യു എസ് ടി 'കോവിഡ് വാക്സിൻ രജിസ്ട്രേഷൻ ഡ്രൈവ് ' സംഘടിപ്പിച്ചു. യു എസ് ടി യുടെ കളർ റോസ് സംരംഭത്തിലെ ജീവനക്കാരുടെ മുൻകൈയിൽ ആലംകോട് സ്കൂളിലാണ് ആദ്യത്തെ രജിസ്ട്രേഷൻ പരിപാടി നടന്നത്. രാവിലെ 11 മുതൽ വൈകീട്ട് 5 വരെ നടന്ന പരിപാടിയിൽ ജീവനക്കാരും അധ്യാപകരും പങ്കാളികളായി. മൊബൈൽ നമ്പർ ഉപയോഗിച്ചുള്ള രജിസ്ട്രേഷൻ മുതൽ വാക്സിനേഷൻ കേന്ദ്രത്തിൽ സമയം ബുക്ക് ചെയ്യുന്നതു വരെയുള്ള മുഴുവൻ ഘട്ടങ്ങളും വിജയകരമായി പൂർത്തിയാക്കി. ആദ്യ ദിവസം മുതിർന്ന പൗരന്മാരുടേത് ഉൾപ്പെടെ നൂറു കണക്കിന് രജിസ്ട്രേഷനുകൾ നടന്നു. വരും ദിവസങ്ങളിലും പരിപാടി സംഘടിപ്പിക്കും.

No stories found.
Anweshanam അന്വേഷണം
www.anweshanam.com