യു‌എസ്‌ടി ഗ്ലോബൽ സ്മാർട്ട് സോഫ്റ്റ്‌വെയർ ടെസ്റ്റിംഗ് സൊല്യൂഷൻ‌സിൽ തന്ത്രപ്രധാന നിക്ഷേപം നടത്തി

യു‌എസ്‌ടി ഗ്ലോബൽ സ്മാർട്ട് സോഫ്റ്റ്‌വെയർ ടെസ്റ്റിംഗ് സൊല്യൂഷൻ‌സിൽ തന്ത്രപ്രധാന നിക്ഷേപം നടത്തിതിരുവനന്തപുരം, ജൂലൈ 29, 2020: പ്രമുഖ ഡിജിറ്റൽ ട്രാൻസ്ഫൊർമേഷൻ സൊല്യൂഷൻസ് കമ്പനിയായ യുഎസ് ടി ഗ്ലോബൽ, സോഫ്റ്റ്‌വെയർ ടെസ്റ്റിംഗ്, പ്രൊഡക്റ്റ് കമ്പനിയായ സ്മാർട്ട് സോഫ്റ്റ്‌വെയർ ടെസ്റ്റിംഗ് സൊല്യൂഷൻസിൽ (എസ് എസ് ടി എസ്) തന്ത്രപ്രധാന നിക്ഷേപം നടത്തി.

നിക്ഷേപത്തിന്റെ ഭാഗമായി യുഎസ് ടി ഗ്ലോബലിന്റെ ചീഫ് കോർപ്പറേറ്റ് ഓഫീസർ വിജയ് പദ്മനാഭൻ എസ് എസ് ടി എസ് ബോർഡിൽ ചേരും. ക്ലൗഡ് അധിഷ്ഠിത സാങ്കേതിക രംഗത്തെ പ്രമുഖ ഉത്പന്നങ്ങളാണ് എസ്എസ്ടിഎസിൻ്റെ ഓപ്‌കിയും പിക്ലൗഡിയും. മൊബൈൽ‌ ആപ്പ്‌ സോഫ്റ്റ്‌വെയർ‌ മേഖലയിലാണ് പി‌ക്ലൗഡി ഊന്നൽ നൽകുന്നതെങ്കിൽ,‌ പി‌സി അധിഷ്‌ഠിത സോഫ്റ്റ്‌വെയറുകളിലാണ്‌ ഓപ്കി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

“മൊബൈൽ, ക്ലൗഡ്, വെബ് അപ്ലിക്കേഷനുകളിൽ തുടർച്ചയായ ഡിജിറ്റൽ മൂല്യനിർണയം നടത്തേണ്ടത്, ഡിജിറ്റൽ പരിവർത്തന സംരംഭങ്ങൾക്ക് അനിവാര്യമായി തീർന്നിട്ടുണ്ടെന്ന്," യുഎസ് ടി ഗ്ലോബൽ ചീഫ് ഇൻവെസ്റ്റ്‌മെന്റ് ഓഫീസറും ചീഫ് ഇൻഫൊർമേഷൻ ഓഫീസറുമായ സുനിൽ കാഞ്ചി അഭിപ്രായപ്പെട്ടു. ഇത് പുതിയ അവസരങ്ങളുടെ വേലിയേറ്റം തന്നെ സൃഷ്ടിക്കുന്നുണ്ട്. എസ് എസ് ടി എസിന്റെ ശ്രദ്ധേയമായ വളർച്ചയും ശക്തമായ ഉപയോക്തൃ അടിത്തറയും അതിനുള്ള തെളിവുകളാണ്.

"2018 മുതൽ യു‌എസ്‌ടി ഗ്ലോബലുമായി തങ്ങൾക്ക് വിജയകരമായ പങ്കാളിത്തമുണ്ടെന്നും, തങ്ങളുടെ നിക്ഷേപകരായി അവരെ സ്വാഗതം ചെയ്യുന്നതിൽ സന്തോഷമുണ്ടെന്നും," എസ്‌എസ്‌ടി‌എസിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ പങ്കജ് ഗോയൽ പറഞ്ഞു.

ആർടിഫിഷ്യൽ ഇന്റലിജൻസ്, പ്രെഡിക്റ്റീവ് അനലിറ്റിക്‌സ് തുടങ്ങിയ സാങ്കേതികവിദ്യകളുടെ സഹായത്തോടെ തുടർച്ചയായി പ്രവർത്തിക്കുന്ന ഡിജിറ്റൽ ടെസ്റ്റിംഗ് പ്ലാറ്റ്‌ഫോമാണ് പിക്ലൗഡി. ഇതിലൂടെ 5000-ത്തിലധികം ഡിവൈസ്-ബ്രൗസർ കോമ്പിനേഷനുകളിൽ ഉപയോക്താക്കൾക്ക് എവിടെ നിന്നും ഏത് സമയത്തും മാനുവൽ, ഓട്ടോമേഷൻ പരിശോധനകൾ നടത്താൻ കഴിയും. വെബ്, മൊബൈൽ, സെയിൽസ്ഫോഴ്സ്, ഒറാക്കിൾ ഇ ബി എസ്, മറ്റു നിരവധി അപ്ലിക്കേഷനുകൾ എന്നിവയുടെ ഓട്ടോമേഷൻ പരിശോധന നടത്തുന്ന സമഗ്ര ക്ലൗഡ് ടെസ്റ്റിംഗ് പ്ലാറ്റ്‌ഫോമാണ് ഓപ്‌കി. 500-ലേറെ ഒ‌എസ്, ബ്രൗസർ‌ കോമ്പിനേഷനുകൾ‌ക്കായി ക്രോസ് ബ്രൗസർ‌ ടെസ്റ്റുകൾ‌ നടത്താൻ ഇതിന് സാധിക്കും.

Related Stories

Anweshanam
www.anweshanam.com