അപ്‌സ്റ്റോക്‌സ് ഐപിഎല്‍ ഔദ്യോഗിക പങ്കാളി

അപ്‌സ്റ്റോക്‌സ് ഐപിഎല്‍ ഔദ്യോഗിക പങ്കാളി

കൊച്ചി: ഇന്ത്യയിലെ ഏറ്റവും വേഗത്തില്‍ വളരുന്ന ഡിജിറ്റല്‍ ബ്രോക്കറേജ് സ്ഥാപനമായ അപ്‌സ്റ്റോക്‌സ് ഏപ്രില്‍ ഒമ്പതിന് ആരംഭിക്കുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ (ഐപിഎല്‍) ഔദ്യോഗിക പങ്കാളിയാകുന്നു. ഇത് ഒരു മള്‍ട്ടി-ഇയര്‍ പങ്കാളിത്തമായിരിക്കും.

സാമ്പത്തിക നിക്ഷേപം എളുപ്പവും നീതിപൂര്‍വകവും താങ്ങാനാകുന്നതുമാക്കി മാറ്റുക എന്ന കാഴ്ചപ്പാടോടെ സ്ഥാപിതമായ അപ്സ്റ്റോക്‌സ് നിക്ഷേപകര്‍ക്കും വ്യാപാരികള്‍ക്കും ഓഹരികള്‍, മ്യൂച്വല്‍ ഫണ്ടുകള്‍, ഡിജിറ്റല്‍ ഗോള്‍ഡ്, ഡെറിവേറ്റീവുകള്‍, ഇടിഎഫുകള്‍ എന്നിവയില്‍ ഓണ്‍ലൈന്‍ നിക്ഷേപം നല്‍കുന്നു. ടൈഗര്‍ ഗ്ലോബല്‍ പോലുള്ള പ്രമുഖ നിക്ഷേപകരുടെ പിന്തുണയുള്ള അപ്‌സ്റ്റോക്‌സിന് നിലവില്‍ 2.8 ദശലക്ഷത്തിലധകം ഉപഭോക്താക്കളുണ്ട്.

അപ്‌സ്റ്റോക്‌സ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 2021ന്റെ ഔദ്യോഗിക പങ്കാളിയായതില്‍ സന്തോഷമുണ്ടെന്നും ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കാണുന്ന ക്രിക്കറ്റ് ലീഗ് എന്ന നിലയില്‍ ഐപിഎല്ലിനും അപ്‌സ്റ്റോക്‌സിനും ആരാധകരില്‍ വലിയ മാറ്റങ്ങളുണ്ടാക്കാന്‍ സാധിക്കും, പ്രത്യേകിച്ച് ലക്ഷക്കണക്കിന് വരുന്ന യുവജനങ്ങളില്‍. ഇവര്‍ സാമ്പത്തികമായി സ്വതന്ത്രരും പോര്‍ട്ട്ഫോളിയോകള്‍ നിയന്ത്രിക്കാന്‍ കൂടുതല്‍ അവസരങ്ങള്‍ തേടുന്നവരുമാണെന്നും ഐപിഎല്‍ ചെയര്‍മാന്‍ ബ്രിജേഷ് പട്ടേല്‍ പറഞ്ഞു.

ഐപിഎല്‍ 2021നായി ബിസിസിഐയുമായി സഹകരിക്കുന്നതിന്റെ ആവേശത്തിലാണ് തങ്ങളെന്നും ഇന്ത്യയില്‍ ക്രിക്കറ്റ് സ്‌പോര്‍ട്ട് എന്നതിനപ്പുറമാണെന്നും വലിയ ആരാധകരുമായി അത് സംസ്‌കാരത്തിന്റെയും സാമൂഹ്യ ജീവിതത്തിന്റെയും പ്രധാന ഭാഗമാണെന്നും അപ്‌സ്റ്റോക്‌സ് സാമ്പത്തിക മേഖലയില്‍ ഉണ്ടാക്കിയ മാറ്റം പോലെ തന്നെ ഐപിഎല്‍ കഴിഞ്ഞ ദശകത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റിന് പുതിയൊരു ദിശാബോധമുണ്ടാക്കിയെന്നും ഇതാണ് രണ്ടു ബ്രാന്‍ഡിനെയും തമ്മില്‍ യോജിപ്പിച്ചതെന്നും അപ്‌സ്റ്റോക്‌സ് സഹ സ്ഥാപകനും സിഇഒയുമായ രവി കുമാര്‍ പറഞ്ഞു.

ഇത് ആദ്യമായാണ് സ്റ്റോക്ക്, മ്യൂച്ച്വല്‍ ഫണ്ട് മേഖലയില്‍ നിന്നൊരു സ്ഥാപനം ഐപിഎല്‍ പങ്കാളിയാകുന്നത്.

No stories found.
Anweshanam അന്വേഷണം
www.anweshanam.com