പ്രതിസന്ധിയില്‍ കരുതലായ ടി.ജെ വിനോദ് ജനകീയ പരിവേഷത്തോടെ വോട്ടര്‍മാര്‍ക്ക് മുന്നിലേക്ക്

പ്രതിസന്ധിയില്‍ കരുതലായ ടി.ജെ വിനോദ് ജനകീയ പരിവേഷത്തോടെ വോട്ടര്‍മാര്‍ക്ക് മുന്നിലേക്ക്

കൊച്ചി : ലോക്ക്ഡൗണ്‍ ഏറ്റവും അധികം പ്രതിസന്ധിയിലാക്കിയത് രോഗികളെയായിരുന്നു. മരുന്ന് വാങ്ങുന്നതിനോ, ഡോക്ടറെ കാണുന്നതിനോ സാധിക്കാത്ത അവസ്ഥ. പതിവ് മരുന്നുകള്‍ തുടരാനാകാത്ത അവസ്ഥ. സംസ്ഥാനത്ത് ആദ്യമായി 'ഡോക്ടര്‍ ഓണ്‍ കോള്‍' സംവിധാനം ആരംഭിച്ചുകൊണ്ടായിരുന്നു ഈ പ്രതിസന്ധിക്ക് ടി.ജെ വിനോദ് പരിഹാരം കണ്ടത്. ആ കരുതലിന് ജനം മനസറിഞ്ഞ് നല്‍കുന്ന സ്‌നേഹമാണ് തന്റെ പ്രചരണത്തിന് ലഭിക്കുന്ന സ്വീകാര്യതയെന്ന് എറണാകുളം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ ടി.ജെ വിനോദ് പറയുന്നു.

ഇന്ദിര ഗാന്ധി കോ ഓപ്പറേറ്റീവ് ഹോസ്പിറ്റലിലെ പന്ത്രണ്ടോളം ഡോക്ടര്‍മാരുമായി സഹകരിച്ചായിരുന്നു ഡോക്ടര്‍ ഓണ്‍ കോള്‍ പദ്ധതി നടപ്പിലാക്കിയത്. രോഗികളിലേക്ക് മരുന്നെത്തിക്കാന്‍ വിപുലമായ പദ്ധതി തന്നെ ആവിഷ്‌കരിക്കണം എന്ന ബോധ്യത്തില്‍ നിന്നായിരുന്നു ടെലി മെഡിസിന്‍ ആംരഭിച്ചത്. സമ്പൂര്‍ണ ലോക്ക്ഡൗണ്‍ കാലത്തും ഡോക്ടര്‍മാരുമായി ആശയ വിനിമയം നടത്താനും നിര്‍ദേശങ്ങള്‍ സ്വീകരിക്കാനും ജനങ്ങള്‍ക്ക് സാധിച്ചു. അതിനായ് യൂത്ത് വാളന്റിയേഴ്‌സിനെ തിരഞ്ഞെടുത്തു. അവരുടെ ഫോണ്‍ നമ്പറുകള്‍ പത്രങ്ങളില്‍ പ്രസിദ്ധീകരിച്ചു. മരുന്ന് കുറിപ്പുകള്‍ ഫാര്‍മസിസ്റ്റുകള്‍ പരിശോധിച്ച് മരുന്നുകള്‍ ഓരോരുത്തരുടേയും വീടുകളില്‍ എത്തിച്ചു. ഒന്‍പത് ലക്ഷം രൂപയുടെ മരുന്നുകളാണ് ടെലിമെഡിസിന്‍ വഴി വിതരണം ചെയ്തത്.
കുടുംബത്തോടൊപ്പം അതിരാവിലെ ഇടവക പള്ളിയായ തമ്മനം സെന്റ് ജോണ്‍ ദി ബാപ്റ്റിസ്റ്റ് പള്ളിയിലെത്തി കുരുത്തോല പെരുന്നാളില്‍ പങ്കെടുത്തതിന് ശേഷം ടി.ജെ വിനോദ് വോട്ട് അഭ്യര്‍ത്ഥിച്ച് വില്ലിംഗ് ടണ്‍ ഐലന്റ്, ചേരാനെല്ലൂര്‍ റോട്ടറി കോളനി എന്നിവിടങ്ങളിലെത്തി.

വൈകുന്നേരം മനോരമ ജംഗ്ഷനില്‍ നിന്നും ആരംഭിച്ച വാഹന പ്രചരണ ജാഥ കെപിപിസി ജനറല്‍ സെക്രട്ടറി അബ്ദുള്‍ മുത്തലിബ് ഉദ്ഘാടനം ചെയ്തു. വിവിധ സ്ഥലങ്ങളിലെ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി എ.പി വര്‍ക്കി നഗര്‍ കോളനിയില്‍ പര്യടനം സമാപിച്ചു. ഇന്ന് (29-03-2021) വൈകുന്നേരം നാല് മണിക്ക് രാജേന്ദ്ര മൈതാനിയിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ നിന്നും വാഹന പ്രചരണ ജാഥ ആരംഭിക്കും.

No stories found.
Anweshanam അന്വേഷണം
www.anweshanam.com