ദുരന്തമുഖത്ത് കരുതല്‍ സാന്നിദ്ധ്യമായി ടി.ജെ വിനോദ്

ദുരന്തമുഖത്ത് കരുതല്‍ സാന്നിദ്ധ്യമായി ടി.ജെ വിനോദ്

കൊച്ചി : കഴിഞ്ഞ ദിവസം നഗരത്തില്‍ ദുരിതം വിതച്ച ശക്തമായ കാറ്റിലും മഴയിലും മരങ്ങള്‍ കടപുഴകി വീണ് കനത്ത നാശനഷ്ടമാണ് ഉണ്ടായത്. എറണാകുളം മണ്ഡലത്തില്‍ മഴ നാശം വിതച്ച സ്ഥലങ്ങള്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ടി.ജെ വിനോദ് സന്ദര്‍ശിച്ചു. ദുരിത മുഖത്ത് ഓടിയെത്തുന്ന ടി.ജെ വിനോദിന് മുന്നില്‍ നാട്ടുകാര്‍ സങ്കടങ്ങള്‍ ഇറക്കി വച്ചു. വടുതല ചിറ്റൂര്‍ പുഴയില്‍ സ്ഥാപിച്ചിരുന്ന ഇരുപതോളം കമ്പു വലകളാണ് കാറ്റില്‍ നശിച്ചത്. ഒരു കമ്പു വല സ്ഥാപിക്കാന്‍ ഏകദേശം രണ്ടര ലക്ഷത്തോളം രൂപ ചെലവ് വരും. ഒട്ടേറെ കുടുംബങ്ങളുടെ അധ്വാനവും പ്രതീക്ഷയുമാണ് കാറ്റില്‍ തകര്‍ന്ന് പോയത്. അടിയന്തര നടപടികള്‍ ഉടന്‍ സ്വീകരിക്കുമെന്ന് ടി.ജെ വിനോദ് ഉറപ്പ് നല്‍കി.

പച്ചാളം, വടുതല പ്രദേശങ്ങളില്‍ മരം വീണ് തകര്‍ന്ന വീടുകളും ടി.ജെ വിനോദ് സന്ദര്‍ശിച്ചു. കാറ്റില്‍ മേല്‍ക്കൂര ഇളകി തെറിച്ച കലൂര്‍ സെന്റ് അഗസ്റ്റിന്‍സ് ഹൈസ്‌കൂളിലെത്തി അവിടുത്തെ സ്ഥിതിഗതികള്‍ വിലയിരുത്തി. എത്രയും വേഗം സഹായം എത്തിക്കേണ്ട സാഹചര്യമാണ് നിലവിലുള്ളത്. കളക്ടറുമായി ബന്ധപ്പെട്ട് ദുരന്ത നിവാരണ ഫണ്ടില്‍ നിന്നും ധനസഹായം ലഭ്യമാക്കണമെന്ന് ആവശ്യപ്പെടുകയും ഇക്കാര്യം ചൂണ്ടിക്കാണിച്ച് ബഹുമാന്യനായ മുഖ്യമന്ത്രിക്ക് കത്ത് നല്‍കുകയും ചെയ്തിട്ടുണ്ടെന്നും ടി.ജെ വിനോദ് പറഞ്ഞു. അംബേക്കര്‍ സ്റ്റേഡിയത്തില്‍ മരം വീണ് ഗുരുതരമായി പരിക്കേറ്റ് കോട്ടയം മെഡിക്കല്‍ കോളേജില്‍ കഴിയുന്ന കതിരവന്‍ എന്ന പതിനാല് വയസുകാരന് സൗജന്യ ചികിത്സ ലഭ്യമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കലൂര്‍ നൈനാക്കുട്ടി റോഡില്‍ നസീമ എന്ന വിധവയ്ക്ക് ഗാന്ധിദര്‍ശന്‍ പ്രൊജക്ടില്‍ ഉള്‍പ്പെടുത്തി നിര്‍മിച്ചു നല്‍കിയ വീടിന്റെ താക്കോല്‍ ദാനത്തിലും ടി.ജെ വിനോദ് പങ്കെടുത്തു. ക്വീന്‍സ് വേ മാതൃകയില്‍ വടുതലയുടെ മുഖഛായ മാറ്റുന്ന ഓപ്പണ്‍ ജിമ്മിന്റേയും വാക്ക് വേയുടേയും നിര്‍മാണം വടുതല പാലത്തിന് സമീപം

പുരോഗമിക്കുകയാണ്. കരുതലും വികസനവും മുഖമുദ്രയാക്കിയ ടി.ജെ വിനോദിന് വോട്ടര്‍മാരില്‍ നിന്നും ഹൃദ്യമായ സ്വീകരമാണ് ലഭിക്കുന്നത്.
ചേരാനെല്ലൂര്‍ ജുമാമസ്ജിദ്, മുഹിയദ്ദീന്‍ ജുമാമസ്ജിദ് ചേരാനെല്ലൂര്‍ എന്നിവിടങ്ങളിലെത്തി വോട്ടര്‍മാരെ നേരില്‍ കണ്ട് വോട്ടഭ്യര്‍ത്ഥിച്ച ടി.ജെ വിനോദിന്റെ വാഹന പര്യടനം പച്ചാളം ടി-സ്‌ക്വയര്‍ ജംഗ്ഷനില്‍ നിന്നും ആരംഭിച്ച് വിവിധ കേന്ദ്രങ്ങളിലെ സ്വീകരണം ഏറ്റുവാങ്ങി വടുതല പാലം ജംഗ്ഷനില്‍ സമാപിച്ചു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com