കോവിഡ് ചികിത്സയിൽ ശ്രദ്ധ നേടി യുവ ഡോക്ടർ

കോവിഡ് ചികിത്സയിൽ ശ്രദ്ധ നേടി യുവ ഡോക്ടർ

തിരുവനന്തപുരം: ആയുർവേദ മേഖലയിൽ നിന്നും കോവിഡ് ചികിത്സ രംഗത്ത് ശ്രദ്ധേയയായി യുവ ഡോക്ടർ ആതിര സുനീഷ്. 24 പോസിറ്റീവ് കേസുകൾ ഉൾപ്പെടെ കോവിഡ് ബുദ്ധിമുട്ടുകളുമായി സമീപിച്ച 437 രോഗികളെയാണു ഡോ.ആതിര ചികിസിച്ച് ഭേദമാക്കിയത്. ഇതുമായി ബന്ധപ്പെട്ട്നാലമത് ഗ്ലോബൽ ആയുർവേദ ഫെസ്റ്റിവല്ലിൽ അവർ പ്രബന്ധാവതരണം നടത്തി.

കോവിഡ് വ്യാപനം കേരളത്തിൽ രൂക്ഷമാവുന്നതിനും മുൻപാണു ചൈനയിൽ നിന്ന് എത്തിയ
ഒരാളുടെ ആദ്യ കേസ് ആതിരയുടെ മുന്നിലെത്തുന്നത്. പനിയുടെ ചികിത്സ നൽകി രോഗം
ഭേദമായെങ്കിലും ഡോക്ടർക്ക് പകർന്ന് കിട്ടിയ കോവിഡിന്റെ ശാരീരിക പ്രായാസങ്ങൾ മാറാൻ
ഒരുമാസത്തോളം സമയമെടുത്തു. പൂർണമായും ആയുർവേദത്തിലൂടെ രോഗം ഭേദമായി.

പിന്നീട് കോവിഡിനെ കുറിച്ച് അറിഞ്ഞപ്പോൾ പ്രതിരോധത്തിനായി ജീവിത ശൈലിയിൽ
വരുത്തേണ്ട മാർഗാനിർദേശങ്ങൾ വെബിനാറുകൾ വഴി രോഗികളിലേക്ക് എത്തിച്ചു. അതിനിടയിൽ യാദൃശ്ചികമായി,പോസിറ്റീവ് ആയ രോഗികൾ ആയുർവേദ ചികിത്സാ തേടി വന്നതിനെ തുടർന്നാണ് ചികിത്സാ ആരംഭിക്കുന്നത്.ഇതിനു വേണ്ട പരിശീലനങ്ങൾ ആതിര നേടി. എറണാകുളം വഴക്കലയിലെ ഔഷധി എന്ന് അറിയപ്പെടുന്ന സ്പിരിച്വൽ ട്രീ ആയുർവേദ സെന്ററിലെ ഡോക്ടറായ ആതിര സുനീഷ്നാടിപരിശോധയിലൂടെ രോഗത്തിന്റെ മൂലകരണം കണ്ടെത്തി ആയുർവേദവും യോഗയും ചിട്ടയായ ആഹാര രീതിയും
ജീവിത ചര്യയും സംയോജിപ്പിച്ചുള്ള ചികിത്സാ രീതിയാണ് ചെയ്തു വരുന്നത്.

No stories found.
Anweshanam അന്വേഷണം
www.anweshanam.com