ഡോ.എസ്.എസ് ലാലിന്റെ വിജയം പുതിയ കഴക്കൂട്ടത്തിന് അനിവാര്യം; ഡോ.ശശി തരൂർ എംപി

ഡോ.എസ്.എസ് ലാലിന്റെ വിജയം പുതിയ കഴക്കൂട്ടത്തിന് അനിവാര്യം; ഡോ.ശശി തരൂർ എംപി

തിരുവനന്തപുരം; മാറുന്ന കഴക്കൂട്ടത്തിന്റെ വികസനം ലോകോത്തര നിലവാരത്തിലേക്ക് മാറാൻ ഡോ.എസ്.എസ് ലാലിന്റെ വിജയം അനിവാര്യമാണെന്ന് ഡോ. ശശി തരൂർ എം.പി. പറഞ്ഞു. കഴക്കൂട്ടം നിയോജക മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി ഡോ. എസ്.എസ് ലാലിന്റെ തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എംഎ വാഹീദ് എന്ന ജനകീയ എംഎൽഎ കഴക്കൂട്ടം മണ്ഡലത്തിന് വേണ്ടി ചെയ്ത കാര്യങ്ങൾ ഓർക്കുന്നു. അതിന് ശേഷം അഞ്ച് വർഷം കഴക്കൂട്ടത്ത് എന്ത് നടന്നുവെന്ന് ചോദിച്ചാൽ ഒന്നും നടന്നിട്ടില്ല. വാഹീദ് ചെയ്ത പ്രവർത്തനമാണ് കഴക്കൂട്ടത്തിന്റെ മോഡൽ . അത് തുടരാൻ വേണ്ടിയുള്ള ഇച്ഛാശക്തിയും ലോകത്തെങ്ങുമാനമുള്ള പ്രവർത്തന പരിചയുമുള്ള ഡോ. എസ്.എസ് ലാലിന് കഴിയുമെന്നും ശശി തരൂർ എം.പി. പറഞ്ഞു.

വിദേശത്തുള്ള സുഖജീവിതം മാറ്റി വെച്ചാണ് ജനങ്ങൾക്കിടയിൽ ഡോ.എസ്.എസ് ലാൽ എത്തിയത്. വെല്ലുവിളി ഏറ്റെടുത്ത് ലാൽ മത്സരത്തിനിറങ്ങുമ്പോൾ മുഴുവൻ പേരും പിൻതുണ നൽകണം.ഇടത് പക്ഷ സർക്കാരിനെ തോൽപ്പിച്ച് മാറ്റണം. അഞ്ച് വർഷം ആക്രമണ രാഷ്ട്രീയം, അഴിമതി എന്നിവയായിരുന്നു ഇടത് മുന്നണി സർക്കാർ കാണിച്ചത്. അതിനോടൊപ്പം ബിജെപിയേയും തോൽപ്പിക്കേണ്ട ആവശ്യമാണ്. കേന്ദ്ര ഭരണത്തിന്റെ പിൻബലത്തിൽ കേന്ദ്രസർക്കാർ കാണിച്ച് കൂട്ടുന്ന അവർ പെട്രോൾ ഡീസൽ വിലക്കയറ്റം ഉൾപ്പെടെയുള്ളവയിലൂടെ ജനജീവിതം ദുസഹമാക്കി. ജനവിരുദ്ധ രാഷ്ട്രീയമാണ് കേന്ദ്രം നടത്തുന്നത്. വർഗീയതയുടെ വിഷം കൊണ്ട് വന്ന് നാടിനെ വെട്ടിമുറിക്കാനുള്ള ബിജെപി ശ്രമം. അത് ഇവിടെ വിലപ്പോകില്ലെന്നും അദ്ദേഹം പറ‍ഞ്ഞു. സ്ഥാനാർത്ഥി ഡോ.എസ്.എസ് ലാലിന്റെ പ്രൊഫൈൽ വീഡിയോയും ഡോ. ശശി തരൂർ എംപി പ്രകാശനം ചെയ്തു.

യുഡിഫ് ചെയർമാൻ ആർ. പുരുഷോത്തമൻ നായർ അധ്യക്ഷത വഹിച്ച ചടങ്ങിൽ
യുഡിഎഫ് കൺവീനർ എംഎം ഹസ്സൻ, കെ.പി.സി.സി ജനറൽ സെക്രട്ടറി തമ്പാനൂർ രവി, മുൻ എംഎൽഎ എം.എ വാഹീദ്, കെപിസിസി വൈസ് പ്രസിഡന്റ് മൺവിള രാധാകൃഷ്ണൻ, ഡിസിസി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ, സിഎംപി സംസ്ഥാന സെക്രട്ടറി സി.പി. ജോൺ,
കെപിസിസി സെക്രട്ടറിമാരായ ജോൺ വിനേഷ്യസ്, ആറ്റിപ്ര അനിൽ, ,
യുഡിഎഫ് ജില്ലാ ചെയർമാൻ പി.കെ വേണുഗോപാൽ, മുസ്ലീം ലീഗ് ജില്ലാ പ്രസിഡന്റ് തോന്നയ്ക്കൽ ജമാൽ , ആർഎസ്പി പ്രതിനിധി സുരേഷ് ബാബു , കേരള കോൺഗ്രസ് ( ജോസഫ് ) പ്രതിനിധി അഡ്വ മനോജ്, ഫോർവേർഡ് ബ്ലോക്ക് പ്രതിനിധി ആനയറ രാജേഷ്,
യുഡിഎഫ് മുൻ ചെയർമാൻ ചെമ്പഴന്തി അനിൽ, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റുമാരായ ഉള്ളൂർ മുരളി, അണ്ടൂർക്കോണം സനൽകുമാർ,ഡിസിസി ഭാരവാഹികളായ അഭിലാഷ് ആർ നായർ, കടകംപള്ളി ഹരിദാസ്, നദീറ സുരേഷ്, ശ്രീകല, അഡ്വ സുബൈർ കുഞ്ഞ്, യൂത്ത് കോൺഗ്രസ് അഖിലേന്ത്യാ കോ- ഓർഡിനേറ്റർ ജെ.സി അഖിൽ , യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് അജിത് മണ്ഡലം പ്രസിഡന്റുമാർ, ഘടകകക്ഷി നേതാക്കൻമാർ തുടങ്ങിയവർ സംസാരിച്ചു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com