ഒന്നാം തീരദേശ സോണില്‍ അവലോകന യോഗം ചേര്‍ന്നു

ഇടവ മുതല്‍ പെരുമാതുറ വരെയുള്ള ഒന്നാം തീരദേശ സോണിലെ പ്രവര്‍ത്തന പുരോഗതികള്‍ വിലയിരുത്തുന്നതിനും പുതിയ നടപടികള്‍ ചര്‍ച്ച ചെയ്യുന്നതിനുമായി ഇന്‍സിഡന്റ് കമാന്‍ഡര്‍മാരായ യു.വി ജോസ്, ഹരി കിഷോര്‍ എന്നിവരുടെ നേതൃത്വത്തില്‍ വര്‍ക്കല ഗസ്റ്റ് ഹൗസില്‍ അവലോകന യോഗം ചേര്‍ന്നു. പ്രദേശത്ത് മൊബൈല്‍ ടെസ്റ്റിംഗ് യൂണിറ്റുകള്‍ ഏര്‍പ്പെടുത്താന്‍ യോഗത്തില്‍ തീരുമാനമായി. ഇതിനായി മൂന്ന് ആംബുലന്‍സുകള്‍ സജ്ജമാക്കും. മൊബൈല്‍ ടെസ്റ്റിംഗ് യൂണിറ്റുകളുടെ ഏകോപനം പഞ്ചായത്ത് സെക്രട്ടറിക്കായിരിക്കും. ഒരു പഞ്ചായത്തില്‍ ഒരു കോവിഡ് ടെസ്റ്റിങ്ങ് സെന്റര്‍ ആരംഭിക്കാനും യോഗം തീരുമാനിച്ചു. ആര്‍.ഡി.ഒ ജോണ്‍ സാമുവല്‍ മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോത്തില്‍ പങ്കെടുത്തു.

Related Stories

Anweshanam
www.anweshanam.com