
തിരുവനന്തപുരം: ഒരാഴ്ചയായി നടന്നു വരുന്ന നാലാമത് ഗ്ലോബൽ ആയുർവേദ ഫെസ്റ്റിവൽ നാളെ സമാപിക്കും.ആയുർവേദത്തിന്റെ വിവിധ സാധ്യതകൾ വിശകലനം ചെയ്ത പരിപാടിയിൽ 35 രാജ്യാന്തര പ്രശസ്തരായ ശാസ്ത്രജ്ഞൻമാരും, 150 തിൽ പരം ഇന്ത്യൻ ശാസ്ത്രജ്ഞൻമാരും സംവദിച്ചു. പങ്കെടുക്കുന്ന പ്രതിനിധികളുടെ എണ്ണത്തിലും, പേപ്പറുകൾ അവതരിപ്പിക്കുന്ന ശാസ്ത്രജ്ഞൻമാരുടേയും, രാജ്യങ്ങളുടേയും
എണ്ണത്തിലും, പങ്കെടുക്കുന്ന വിവിധ സ്ഥാപനങ്ങളുടെ എണ്ണത്തിലും സർവ്വകാല റെക്കോർഡാണ് ഇത്തവണ ഫെസ്റ്റിവെലിൽ ഉണ്ടായിരുന്നത്.
സെന്റര്‍ ഫോര്‍ ഇന്നൊവേഷന് ഇന്‍ സയന്‍സ് ആന്റ് സോഷ്യല്‍ ആക്ഷന്റെ (സിസ്സ ) നേതൃത്വത്തില്‍ ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന് ഓഫ് ഇന്ത്യ (എ എം എ ഐ), ആയുര്‍വേദ ഹോസ്പിറ്റല്‍ മാനേജ്മെന്റ് അസോസിയേഷന്, ആയുര്‍വേദ ഡ്രഗ്സ്
മാനുഫാക്ടറേഴ്സ് അസോസിയേഷന്, കിസ്മ-സെല്‍ഫ് ഫിനാന്‍സിങ് മാനേജ്മന്റ് അസോസിയേഷന് തുടങ്ങി കേന്ദ്ര സംസ്ഥാന സ്വകാര്യമേഖലകളില്‍ നിന്നുള്ള രാജ്യത്തെ മുപ്പതിലധികം സംഘടനകളുടെയും വിദേശത്തുനിന്നുള്ള 14 സംഘടനകളുടെയും
സഹകരണത്തോടെയാണ് ഗ്ലോബല്‍ ആയുര്‍ വേദ ഫെസ്റ്റിവൽ സംഘടിപ്പിച്ചത്.